മോഹന്‍ലാലിന്റെ അമ്മക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കൊച്ചി എളമക്കരയിലെ വീട്ടിലെത്തി മമ്മൂട്ടി. ഭാര്യ സുല്‍ഫത്തിനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് നടന്‍ എത്തിയത്. മരണവിവരം അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കൊച്ചി എളമക്കരയിലുള്ള മോഹന്‍ലാലിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്.
പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു അമ്മ ശാന്തകുമാരി. 90 വയസ്സായിരുന്നു പ്രായം. മുന്‍ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകന്‍. സംസ്‌കാരം നാളെ തിരുവനന്തപുരത്ത്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അമ്മയുടെ അരികില്‍ ഉണ്ടാകും. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയ മോഹന്‍ലാല്‍ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു.
ഹൈബി ഈഡന്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ നടന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. മൃതദേഹം രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും എന്ന് ഹൈബി ഈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.