സമസ്തിപൂര്‍: ബിഹാറിലെ സമസ്തിപൂരില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 20 പൊലീസുകാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്തെ വ്യവസായിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ശ്രമം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

പൊലീസ് വാന്‍ ഉള്‍പ്പെടെ 20 ഓളം വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. തുടര്‍ന്ന് അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.