kerala
കണ്ടല്‍കാട് സംരക്ഷണം: ജനജീവിതത്തിന ഭീഷണിയാവരുത് ഒരുമ ഒരുമനയൂര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി
ദുബൈ: ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന വിധത്തിൽ രൂപം നൽകിയ കണ്ടല്‍കാട് സംരക്ഷണത്തില്‍ മാറ്റം വരുത്തണമെന്ന് ഒരുമ ഒരുമനയൂര്‍ യുഎഇ സെന്‍ട്രല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ഒരുമനയൂര്‍, പാവറട്ടി പഞ്ചായത്തുകളില്‍ കണ്ടല്‍ കാട് സംരക്ഷണത്തിന്റെ പേരില്‍ പുതിയ നിയമം വരുന്നതുമൂലം പ്രദേശത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.
ഈ പ്രദേശം വനമേഖലയും പക്ഷി സങ്കേതവുമായി പ്രഖ്യാപിക്കുന്നതിലൂടെ പരമ്പരാഗതമായി ഇവിടെ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ‘ബഫര്‍ സോണ്‍’ ന്റെ പേരില്‍ തലമുറകളായി ജീവിക്കുന്ന വീടും അനുബന്ധ സ്വത്തുവഹകളും കടുത്ത നിയന്ത്രണത്തിലായി മാറുകയെന്നത് ജനങ്ങളില്‍ കടുത്ത ആശങ്കയുളവാക്കിയിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തും ജനസാന്ദ്രത കൂടുതലുള്ള പ്രദേശവുമായ ഒരുമനയൂര്‍ പഞ്ചായത്തിന്റെ ഇരുവശങ്ങളിലൂടെയും കായലോരങ്ങളാണ്. ഒരുവശത്ത് കനോലി കനാലും മറുവശം കാളമന കായലും മധ്യത്തിലൂടെ ദേശീയ പാതയും കടന്നുപോകുന്നു. കായലോരങ്ങളിലെ നിലവിലെ നിബന്ധനകള്‍ തന്നെ തദ്ദേശവാസികളെ പ്രയാസത്തിലാക്കിയിട്ടുണ്ട്.
വനംമേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളും പക്ഷി സങ്കേതവും വരുന്നതോടെ നിരവധികുടുംബങ്ങള്‍ക്ക് വീട് പുതുക്കിപ്പണിയാനോ പുതിയവ നിര്‍മ്മിക്കാനോ കഴിയാത്ത അവസ്ഥയായി മാറും.
കണ്ടല്‍കാട് സംരക്ഷണത്തിന് പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി സര്‍ക്കാറിനോടൊപ്പമുണ്ടാകും. എന്നാല്‍ ഇത് സാധാരണ ജീവിതത്തിന് ഭംഗം വരുന്ന തരത്തിലാവരുതെന്നാണ് ജനങ്ങളുടെ അപേക്ഷ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രി,ജനപ്രതിനിധികൾ, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ചു പ്രസിഡണ്ട് മുസദ്ദിഖിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പിസി ആസിഫ് സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡണ്ട് റസാഖ് ഒരുമനയൂര്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ കമ്മിറ്റി ഭാരവാഹികളായ ആര് എം കബീര്‍, പി ഗഫൂര്‍, നസറുല്ല, ഷംസീര്‍, താരിഖ് പികെ, ഉസ്മാന് വിപി, അഷറഫ് പിപി, അന്‍വര്‍ പിപി, ബനീജ്, ആരിഫ് കാട്ടത്തറ, ഗഫൂര്‍ ഒരുമനയൂര്‍,ഷൗക്കത്ത് ഒരുമനയൂര്‍, പിപി ബഷീര്‍, അബ്ദുല്‍ഖാദര്‍, റഫീഖ് മുഹമ്മദുണ്ണി, അഷറഫ് എന്‍കെ തുങ്ങിയവര്‍ സംബന്ധിച്ചു.
kerala
മലപ്പുറത്ത് കരടി ആക്രമണം: ആദിവാസി യുവാവിന് പരിക്ക്
ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്.
മലപ്പുറം കരുളായിയില്‍ കരടി ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര (50) നെയാണ് ആക്രമിച്ചത്. സംഭവസമയത്ത് അപ്രതീക്ഷിതമായി നേരിട്ടുവന്ന കരടി കീരയുടെ കാലിന് കടിയേല്‍പ്പിച്ചതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. വനവകുപ്പ് അധികാരികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
ബിഎല്‍ഒയെ മര്‍ദിച്ച സംഭവം; കാസര്‍കോട് സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍
സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്.
കാസര്‍കോട് ബിഎല്‍ഒയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍. സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്. എസ്ഐആര്‍ ക്യാമ്പിനിടെയുണ്ടായ വിഷയത്തില്‍ ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടിയാണ് സുരേന്ദ്രന്.
ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ആദൂര്‍ പൊലീസാണ് കേസെടുത്തത്. ദേലംപാടി പഞ്ചായത്ത് പയറടുക്ക ബൂത്തിലെ ബിഎല്‍ഒ അജിത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ് സുരേന്ദ്രന്.
kerala
കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് അപകടത്തില്‍പെട്ടു
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
കോട്ടയം: എരുമേലി റൂട്ടിലെ കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് പുലര്‍ച്ചെ അപകടത്തില്‍പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക് സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് കുഴിയിലേക്ക് മറിയുന്ന തരത്തിലേക്ക് ചെന്നെങ്കിലും അവസാന നിമിഷം ബാരിയര്‍ പിന്താങ്ങിയതിനാല് വലിയ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന അഞ്ച് തീര്‍ഥാടകര്‍ക്ക് ലഘു പരിക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണിമല വളവില്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇറക്കം ആരംഭിക്കുന്നതിന് മുന്‍പ് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ അമിതവേഗവും അശ്രദ്ധയും തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായി അധികൃതര്‍ പറയുന്നു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala19 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala21 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala21 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

