Connect with us

Culture

വളാഞ്ചേരി മര്‍ക്കസ് വാര്‍ഷിക, സനദ്ദാന സമ്മേളനത്തിന് പരിസമാപ്തി

Published

on

വളാഞ്ചേരി: വൈജ്ഞാനിക വിപ്ലവത്തിന്റെ മുപ്പതാണ്ട് എന്ന ശീര്‍ഷകത്തില്‍ മൂന്നു ദിവസം നീണ്ടു നിന്ന വളാഞ്ചേരി മര്‍ക്കസ് 30ാം വാര്‍ഷിക സനദ്ദാന മെഗാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യോപദേഷ്ടാവ് സയ്യിദ് അലി അബ്ദുറഹ്മാന്‍ അല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു. മര്‍ക്കസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണവും പത്മശ്രീ ഡോ. എം.എ യൂസുഫലി മുഖ്യഭാഷണവും നിര്‍വഹിച്ചു. മര്‍ക്കസ് ജനറല്‍ സെക്രട്ടറി പ്രഫ. ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി സ്വാഗതവും മര്‍ക്കസ് യു.എ.ഇ കമ്മിറ്റി സെക്രട്ടറി കെ.വി ഹംസ മൗലവി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് മര്‍ക്കസില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയായ എം.കെ അബ്ദുല്‍ ഖാദിര്‍ ഹാജി ഓഡിറ്റോറിയം, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പി.ജി ബ്ലോക്ക്, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, മര്‍ക്കസ് കോംപ്ലക്‌സ് കോഴിക്കോട്, മസ്ജിദ് നവീകരണം, ന്യൂ മെസ്സ് ബ്ലോക്ക് എന്നീ കെട്ടിടങ്ങളുടെ ഉദ്ഘാടനും വഫിയ്യ ഡേ. കോളജ് ശിലാസ്ഥാപനവും നടന്നു.

ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുഹമ്മദ് ബദ്ര്‍ ഫാരിസ് അല്‍ ഹിലാലി, ഡോ. സിദ്ധീഖ് അഹ്മദ് ഐ.ടി എല്‍ ഗ്രൂപ്പ്, ഉമര്‍ ഹാജി ടി.എം.ടി ഗ്രൂപ്പ് സംബന്ധിച്ചു. ഖുര്‍ആന്‍ പൂര്‍ണ്ണമായും മനഃപ്പാഠമാക്കിയ 47 വിദ്യാര്‍ഥികള്‍ക്ക് സയ്യിദ് അലി അല്‍ ഹാഷിമി ഹാഫിസ് പട്ടം സമ്മാനിച്ചു. വാഫി സനദ്ദാന സമ്മേളനത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പഠനം പൂര്‍ത്തിയാക്കിയ 288 വാഫി പണ്ഡിതര്‍ സനദ് സ്വീകരിച്ചു. മര്‍ക്കസ് വാഫി കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി സനദ്ദാന പ്രഭാഷണം നടത്തി. റാങ്ക് ജേതാക്കള്‍ക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉപഹാരം കൈമാറി. ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് നേടിയ മര്‍ക്കസ് പൂര്‍വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. എം.പി അബ്ദുസ്സമദ് സമദാനി ആദര പ്രഭാഷണം നടത്തി. റഹ്മത്തുല്ല ഖാസിമി മൂത്തേടം പ്രസംഗിച്ചു. സമാപന പ്രാര്‍ത്ഥനക്ക് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം’; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കുന്നില്ല.

Published

on

നിയമസഭാ സ്പീക്കറുടെ ഇടപെടൽ ആശങ്കാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തയച്ചു. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്പീക്കർക്ക് കത്തയച്ചത്. അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള പശ്ചാത്തലം വ്യക്തമാക്കുന്നതിന് മതിയായ സമയം അനുവദിക്കുന്നില്ല. സ്പീക്കറുടെ ഇടപെടൽ നിയമസഭാ ചട്ടങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമെന്നും ആരോപണമുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടും അതേ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അംഗങ്ങളുടെ പേര് പോലും പരാമര്‍ശിക്കാതെ പ്രമേയം തള്ളിയ സ്പീക്കറുടെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

പാര്‍ലമെന്ററി ജനാധിപത്യക്രമത്തില്‍ ഭരണ- പ്രതിപക്ഷ ശബ്ദങ്ങളുടെ ഫലപ്രദമായ സമന്വയത്തിനായി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അവര്‍ താല്‍പര്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം സഭയില്‍ സംസാരിക്കുന്നതിന് അവസരം നല്‍കുന്ന കീഴ്‌വഴക്കമാണ് നാളിതുവരെയുള്ള സ്പീക്കര്‍മാര്‍ പിന്തുടരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗങ്ങളില്‍ തുടര്‍ച്ചയായി ഇടപെട്ട് തടസപ്പടുത്തുകയും പ്രതിപക്ഷ നേതാവിന് സഭയില്‍ സംസാരിക്കുന്നതിന് കാലങ്ങളായി നല്‍കിവരുന്ന പ്രത്യേക അവകാശത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്ന സമീപനം അത്യന്തം ഖേദകരമാണ്.

ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയുടെ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്നും കത്തിൽ പറയുന്നു.

Continue Reading

Film

രജനീകാന്തിന്റെ പുത്തന്‍പടം വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി, തിരിച്ചടി

ആരാധകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത വേട്ടയ്യൻ.

Published

on

റിലീസിന് പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലൂടെയാണ് വ്യാജപതിപ്പ് ഇറങ്ങിയത്. ആരാധകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത വേട്ടയ്യൻ. അവധി ദിവസം കണക്കിലെടുത്ത് ചിത്രത്തിന്റെ കളക്ഷനിൽ കാര്യമായ കുതിപ്പ് പ്രതീക്ഷിച്ചിരിയ്ക്കുമ്പോഴാണ് ഈ തിരിച്ചടി.

ആദ്യദിനത്തിൽ തന്നെ കേരളത്തില്‍ നിന്നും 4 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 67 കോടി രൂപയോളം ചിത്രം സ്വന്തമാക്കി. സാക്‌ നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നു മാത്രം 31 കോടി രൂപ വേട്ടയ്യന്‍ സ്വന്തമാക്കിയിട്ടുണ്ട്. വിവിധ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 31 കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ചിത്രത്തിലെ ‘മനസ്സിലായോ’ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡ് സൃഷ്ടിച്ചിരുന്നു. രജനീകാന്തിനൊപ്പം ചിത്രത്തിൽ മഞ്‍ജു വാര്യര്‍, അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

Continue Reading

Film

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസ്; നിര്‍മ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.

Published

on

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസില്‍ നാല് നിര്‍മ്മാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നിര്‍മ്മാതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി.

സിനിമയുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയപ്പോള്‍ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് സംവിധായിക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.

ഇതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനായിരുന്നു നിര്‍മാതാക്കള്‍ക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. ആന്റോ ജോസഫ്, പി. രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

Continue Reading

Trending