തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം തടയാന്‍ കഠിന പ്രയത്നം നടത്തിയ സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പള കുടിശ്ശിക നല്‍കാതെ വഞ്ചിച്ച സര്‍ക്കാരിനെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ മാര്‍ച്ച് മൂന്നിനു വഞ്ചനാ ദിനം ആചരിക്കും.

ഡോക്ടര്‍മാര്‍ക്ക് കുടിശ്ശികയായി കിട്ടാനുള്ള ശമ്പളവും അലവന്‍സുകളും പൂര്‍ണ്ണമായി നല്‍കാതെ തുച്ഛമായ തുക നല്‍കി സര്‍ക്കാര്‍ അപമാനിച്ചുവെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.സി.റ്റി.എ) സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ബിനോയിയും സംസ്ഥാനസെക്രട്ടറി ഡോ. നിര്‍മ്മല്‍ ഭാസ്‌കറും കുറ്റപ്പെടുത്തി.