Connect with us

crime

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; ആരോഗ്യവകുപ്പില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് യുവതി

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി 5 വര്‍ഷം ദുരിതമനുഭവിച്ച കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വിഷയത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം വൈകിപ്പിക്കുന്നതായി പരാതി

Published

on

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി 5 വര്‍ഷം ദുരിതമനുഭവിച്ച കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വിഷയത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം വൈകിപ്പിക്കുന്നതായി പരാതി. നീതി ലഭിക്കുന്നതിന് വേണ്ടി യുവതി നിയമപോരാട്ടത്തിലേക്ക്. റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താനെന്ന പേരില്‍ ആരോഗ്യമന്ത്രി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ട് ഒരു മാസമായെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല.

അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടയിലാണ് പന്തീരങ്കാവ് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ഇതേ ആശുപത്രിയില്‍ വെച്ച് കത്രിക പുറത്തെടുത്തെങ്കിലും ഹര്‍ഷിനയുടെ ദുരുതം അവസാനിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കാതെ നടപടി വൈകിപ്പിക്കുകയാണ് ആരോഗ്യവകുപ്പ്.

ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ യുവതി പരസ്യമായി പ്രതികരിച്ചപ്പോഴാണ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താനെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ കത്രിക പുറത്തെടുത്ത് നാലുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ല. തനിക്ക് ആരോഗ്യവകുപ്പില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു

crime

വടകര മടപ്പള്ളിയില്‍നിന്ന് 3 കിലോ വെടിമരുന്ന് കണ്ടെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള മൂന്നുപേരെ പാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Published

on

പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള മൂന്നുപേരെ പാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

പാനൂരിലെ ബോംബ് കേസിലെ പ്രതികള്‍ക്ക് എവിടെനിന്ന് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയെന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ചോദ്യം ചെയ്യല്‍. സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം.

Continue Reading

crime

തെലങ്കാനയില്‍ സ്‌കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാര്‍ ആക്രമണം; മലയാളി വൈദികന് മര്‍ദനം, മദര്‍ തെരേസാ രൂപം അടിച്ചുതകര്‍ത്തു

രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് ഇരച്ചെത്തിയ നൂറോളം വരുന്ന സംഘ്പരിവാര്‍ അക്രമികള്‍ മദര്‍ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സ്‌കൂള്‍ മാനേജറെ കൊണ്ട് നിര്‍ബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കുകയും മലയാളി വൈദികരെ മര്‍ദിക്കുകയും ചെയ്തു.

Published

on

തെലങ്കാനയിലെ ലക്‌സേറ്റിപ്പെട്ടില്‍ മദര്‍ തെരേസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരേ സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണം. സ്‌കൂള്‍ യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികള്‍ മദര്‍ തെരേസയുടെ രൂപം അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദിക്കുകയും ചെയ്തു.

ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്‌കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. മറ്റു കുട്ടികളെല്ലാം യൂണിഫോം ധരിച്ച് എത്തിയപ്പോള്‍ പത്തോളം പേര്‍ മതപരമായ വസ്ത്രം ധരിച്ചുവന്നത് അധ്യാപകര്‍ ചോദ്യം ചെയ്തു. മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

പിറ്റേ ദിവസമാണ് ഇത്തരത്തില്‍ വലിയ ആക്രമണം ഉണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് ഇരച്ചെത്തിയ നൂറോളം വരുന്ന സംഘ്പരിവാര്‍ അക്രമികള്‍ മദര്‍ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സ്‌കൂള്‍ മാനേജറെ കൊണ്ട് നിര്‍ബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കുകയും മലയാളി വൈദികരെ മര്‍ദിക്കുകയും ചെയ്തു.

സ്‌കൂളിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും കെട്ടിടത്തിന് മുകളില്‍ കാവിക്കൊടി കെട്ടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഴുവന്‍ അക്രമികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Continue Reading

crime

ഗൂഗിൾ പേ ശബ്ദം കേട്ടില്ല, തർക്കത്തിൽ ഇടപെട്ട നാട്ടുകാരന് കുത്തേറ്റ സംഭവം; രണ്ട് പേർ അറസ്റ്റിൽ

തർക്കത്തിൽ ഇടപ്പെട്ട നാട്ടുകാരാനായ വി പി ഷായ്ക്കാണ് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റത്.

Published

on

ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്നതിനെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. വെള്ളൂർ വടകര സ്വദേശികളായ അക്ഷയ് സജി, ആഷിക് കെ ബാബു എന്നിവരാണ് പിടിയിലായത്. പെട്രോൾ പമ്പ് ജീവനക്കാരനും നാട്ടുകാരനുമാണ് പരിക്കേറ്റത്. വൈക്കം തലയോലപ്പറമ്പിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

തർക്കത്തിൽ ഇടപ്പെട്ട നാട്ടുകാരാനായ വി പി ഷായ്ക്കാണ് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റത്. സ്ക്രൂഡ്രൈവർ പോലെയുള്ള ആയുധം വച്ചാണ് പ്രതികൾ കുത്തിയത്. ഷായുടെ ശരീരത്തിലുണ്ടായ മുറിവിൽ എട്ടു തുന്നലുകളുണ്ട്. പെട്രോൾ അടിച്ച ശേഷം ഗൂഗിൾ പേ ചെയ്തെങ്കിലും അത് കിട്ടിയതായുള്ള അനൗൺസ്മെന്റ് കേട്ടില്ല.
ഇത് ചോദിച്ചതോടെ പമ്പ് ജീവനക്കാരനും പെട്രോൾ അടിക്കാൻ എത്തിയ ആളും തമ്മിൽ തർക്കത്തിലാവുകയായിരുന്നു. തർക്കത്തിൽ പമ്പിലെ ജീവനക്കാരൻ അപ്പച്ചനാണ് പരിക്കേറ്റത്. ഇത് കണ്ട് ചോദിക്കാൻ എത്തിയ നാട്ടുകാരനുമായും തർക്കമുണ്ടായി. ഇവിടെ നിന്നും പോയ നാട്ടുകാരനാണ് പിന്നീട് കുത്തേറ്റത്.

അക്രമം നടത്തിയത് തലയോലപ്പറമ്പ് വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Continue Reading

Trending