Connect with us

More

മെസി പോകുന്നു, പകരം നെയ്മര്‍; ബാഴ്‌സയുടെ പുതിയ പദ്ധതി ഇങ്ങനെയെന്ന് സ്പാനിഷ് മാധ്യമങ്ങള്‍

മെസി ക്ലബിനോട് ഗുഡ്ബൈ പറയുന്ന സാഹചര്യം മുന്നില്‍ കണ്ട് ബാഴ്സലോണ മറ്റൊരു നീക്കം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. 2021 വരെയാണ് മെസി ബാഴ്‌സയില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇതിനുമുമ്പേ പത്താം നമ്പര്‍ താരം ക്ലബ് വിടാനുള്ള പദ്ധതിയുമുണ്ടെന്ന് സ്പാനിഷ് മാധ്യമമായ എസ്പോര്‍ട്ട് ഇന്ററാറ്റിവോ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസി ബാഴ്‌സ വിടുന്ന സാഹചര്യത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ തിരിച്ചെത്തിക്കാനുള്ള ലക്ഷ്യത്തിലാണ് സ്പാനിഷ് ക്ലബ്.

Published

on

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ ദയനീയ പരാജയത്തിന് പിന്നാലെ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി ബാഴ്സലോണ ക്ലബ് വിടുകയാണെന്ന വാര്‍ത്ത ഇതിനകം ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കാല്‍പന്തിന്റെ ബാലപാഠം പഠിച്ച സ്വ്പാനിഷ് ക്ലബില്‍ നിന്നും പടിയിറങ്ങുന്ന സൂപ്പര്‍ താരം ഇംഗ്ലീഷ് ക്ലബിലേക്കാണ് ചേക്കേറുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ വര്‍ഷത്തോടെ മെസി ക്ലബിനോട് ഗുഡ്ബൈ പറയുന്ന സാഹചര്യം മുന്നില്‍ കണ്ട് ബാഴ്സലോണ മറ്റൊരു നീക്കം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. 2021 വരെയാണ് മെസി ബാഴ്‌സയില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇതിനുമുമ്പേ പത്താം നമ്പര്‍ താരം ക്ലബ് വിടാനുള്ള പദ്ധതിയുമുണ്ടെന്ന് സ്പാനിഷ് മാധ്യമമായ എസ്പോര്‍ട്ട് ഇന്ററാറ്റിവോ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസി ബാഴ്‌സ വിടുന്ന സാഹചര്യത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ തിരിച്ചെത്തിക്കാനുള്ള ലക്ഷ്യത്തിലാണ് സ്പാനിഷ് ക്ലബ്.

Neymar Photos Photos: Barcelona v Santos - Pre Season Friendly ...

എന്നാല്‍, ബാഴ്സലോണയില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരിസ് സെന്റ് ജെര്‍മെയ്നിലേക്ക് പോയ നെയ്മറെ തിരികെ ടീമിലെത്തിക്കുക എന്നതും ക്ലബിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ സീസണിലും ബാഴ്സലോണ നെയ്മറെ തിരികെയെത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. തുടര്‍ന്ന് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രിസ്മാനെ സ്വന്തമാക്കുകയാണ് ബാഴ്‌സ ചെയ്തത്. എന്നാല്‍ ഗിസ്മാന്‍ വേണ്ട പോലെ തിളങ്ങാതെ പോയതും ക്ലബിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചിരുന്നു. പുതിയ സീസണിലേക്ക് നെയ്മറെ എത്തിക്കാന്‍ പകരം ഗ്രിസ്മാനെ പിഎസ്ജിക്ക് നല്‍കുകയെന്ന ആലോചനയും ബാഴ്‌സ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനായുള്ള നീക്കങ്ങള്‍ ക്യാമ്പ് നൗവില്‍ നടക്കുന്നതായും നെയ്മറിനായി ബാഴ്‌സലോണ ഗ്രിസ്മാന് പുറമെ 60 മില്യണ്‍ ഡോളറും വാഗ്ദാനം ചെയ്യാന്‍ തയ്യാറാണെന്നും സ്‌പോര്‍ട്ട് റിപ്പോര്‍ട്ടു ചെയ്തു.

Messi says unhappy Barcelona members don't want Neymar return ...അതേസമയം, നിലവില്‍ ബാഴ്സലോണ പുറത്തായ ചാമ്പ്യന്‍സ് ലീഗിന്റെ സെമി കളിക്കുന്ന പിഎസ്ജി നെയ്മറിനെ പുതിയ സീസണില്‍ വിട്ടുകൊടുക്കുമോ എന്നതും ബാഴ്‌സ ആരാധകര്‍ കാത്തിരുന്നു കാണേണ്ടതാണ്.

കഴിഞ്ഞ 16 വര്‍ഷമായി ബാഴ്സലോണയില്‍ കളിക്കുന്ന മെസി കരിയറില്‍ മറ്റൊരു ക്ലബിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടില്ല. ബാഴ്സലോണയില്‍ നിന്ന് തന്നെ വിരമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മെസി പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ക്ലബിനോട് വിട പറയാനുള്ള തീരുമാനം താരം എടുത്തതായാണ് മെസിയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

india

മഹാരാഷ്ട്രയില്‍ വോട്ടിങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ഥി

മാലയുമായാണ് അനുയായി പോളിങ്ങ്‌സ്റ്റേഷനിലുണ്ടായിരുന്നത്

Published

on

മുംബൈ: വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടിങ്ങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയിലെ നാസികിലെ സ്ഥാനാര്‍ത്ഥി ശാന്തിഗിരി മഹാരാജാണ് മാലയിട്ടത്.

വോട്ട് രേഖപ്പെടുത്തി വന്നതിന് ശേഷം വോട്ടിനായി എത്തിയ അനുയായിയില്‍ നിന്നാണ് ഇയാള്‍ മാല പൊടുന്നനെ എടുത്ത് വോട്ടിങ് മെഷീന്‍ മറച്ച ബോക്‌സിന് മുകളില്‍ ഇട്ടത്. മാലയുമായാണ് അനുയായി പോളിങ്ങ്‌സ്റ്റേഷനിലുണ്ടായിരുന്നത്. ഇയാള്‍ ഒപ്പിടാന്‍ ഒരുങ്ങുമ്പോള്‍ വോട്ട് രേഖപ്പെടുത്തി വരികയായിരുന്ന സ്ഥാനാര്‍ത്ഥി വേഗത്തില്‍ മാല കൈക്കലാക്കുകയും ബോക്‌സിന് മുകളില്‍ വെക്കുകയുമായിരുന്നു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. മാലയിട്ടതിന് ശേഷം ചിരിച്ചുകൊണ്ടാണ് ശാന്തിഗിരി മഹാരാജ് പുറത്തേക്ക് വരുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് 14 ജില്ലകളിലും മഴ മുന്നറിപ്പ്; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

പത്തനംത്തിട്ട, കോട്ടയം,ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

സംസ്ഥാനത്ത് 14 ജില്ലകളിലും മഴ മുന്നറിപ്പ്.തിരുവനന്തപുരം പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വഴനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംത്തിട്ട, കോട്ടയം,ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍,കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 19,20 തിയതികളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. 21-ാം തിയതി തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Published

on

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതിയുടെ അപ്പീലിലും സര്‍ക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു.  ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്.

Continue Reading

Trending