Connect with us

News

ഇസ്രാഈലിന് സൈനിക സഹായം; ബൈഡന്റെ നിലപാടില്‍ പ്രതിഷേധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

ശത്രുക്കളുടെ ഒരു തലമുറയെ മൊത്തമായി കൊന്നൊടുക്കാന്‍ ഇസ്രാഈലിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നത് പുതിയൊരു ശത്രുവിനെ സൃഷ്ടിക്കുമെന്ന് മാത്രമല്ല, ആത്യന്തികമായി അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ന്യൂയോര്‍ക്ക് ടൈംസിനുള്ള അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

വാഷിങ്ടണ്‍: ഗസ്സയില്‍ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുമ്പോഴും ഇസ്രാഈലിന് സൈനിക സഹായം വര്‍ദ്ധിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ ബ്യൂറോ ഓഫ് പൊളിറ്റിക്കല്‍-മിലിറ്ററി അഫയേഴ്സ് ഡയറക്ടര്‍ ജോഷ് പോളാണ് ബൈഡന്‍ ഭരണകൂടത്തിന്റെ ഫലസ്തീന്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ചത്. ഗസ്സയിലെ ആക്രമണങ്ങള്‍ക്ക് പന്തുണ നല്‍കുന്നത് ഫലസ്തീനികളെയും ഇസ്രാഈലികളെയും ഒരുപോലെ ദുരിതത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഫലസ്തീന്‍ വിഷയത്തില്‍ പതിറ്റാണ്ടുകളായി അമേരിക്ക പിന്തുടര്‍ന്നു പോരുന്ന വീഴ്ചകള്‍ ബൈഡന്‍ ഭരണകൂടവും ആവര്‍ത്തിക്കുകയാണെന്ന് ജോഷ് പോള്‍ ആരോപിച്ചു.

‘ദീര്‍ഘകാലം ആ തെറ്റിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപക്ഷെ, ഇസ്രാഈലിനെ അന്ധമായി അനുകൂലിക്കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയം അമേരിക്ക ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധവും അന്യായവും വിനാശകരവുമാണ്.’
എനിക്ക് ചെയ്യാന്‍ കഴിയുന്ന ദോഷത്തെക്കാള്‍ എനിക്ക് ചെയ്യാനാവുന്ന നന്മക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതുകൊണ്ട് താന്‍ ഇത്രയും യു.എസ് ഡിപ്പാര്‍ട്മെന്റിന്റെ ഭാഗമായതെന്നും 11 വര്‍ഷമായി അമേരിക്കയുടെ സഖ്യകക്ഷികള്‍ക്ക് ആയുധം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ജോഷ് പോള്‍ പറഞ്ഞു. ഇസ്രാഈലിന് മാരകമായ ആയുധങ്ങള്‍ നല്‍കാനുള്ള നയവുമായി ഇനി യോജിച്ചുപോകാന്‍ സാധിക്കില്ലെന്നതുകൊണ്ട് താന്‍ ജോലി രാജിവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശത്രുക്കളുടെ ഒരു തലമുറയെ മൊത്തമായി കൊന്നൊടുക്കാന്‍ ഇസ്രാഈലിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നത് പുതിയൊരു ശത്രുവിനെ സൃഷ്ടിക്കുമെന്ന് മാത്രമല്ല, ആത്യന്തികമായി അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ന്യൂയോര്‍ക്ക് ടൈംസിനുള്ള അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; നാളെ കൊല്‍ക്കത്തയില്‍

അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്‌പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തും.

Published

on

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി നാളെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ (ശനിയാഴ്ച, ഡിസംബര്‍ 13) പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തുന്ന മെസ്സിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്‌പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെത്തും.

തുടര്‍ന്ന്, ബംഗാളിന്റെ സന്തോഷ് ട്രോഫി ടീമിനെ മെസ്സി ഈ വേദിയില്‍ ആദരിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി, ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ടെന്നീസ് താരം ലിയാണ്ടര്‍ പേസ് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

മെസ്സിയും ടീം അംഗങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരാണ് നാളെ ഇന്ത്യയിലെത്തുക. മെസ്സിയും സംഘത്തിനുമൊപ്പം മോഹന്‍ ബഗാനും ഡയമണ്ട് ഹാര്‍ബര്‍ എഫ്‌സിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴി, 2022 ലോകകപ്പ് ജേതാവായ മെസ്സി തന്റെ 70 അടി ഉയരമുള്ള പ്രതിമ സന്ദര്‍ശിക്കും. കൊല്‍ക്കത്തയുടെ ‘ബിഗ് ബെന്‍’, ഡിയേഗോ മറഡോണയുടെ പ്രതിമ എന്നിവയ്ക്ക് സമീപം ലേക് ടൗണിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് ട്രോഫിയേന്തി പുഞ്ചിരിക്കുന്ന മെസ്സിയുടെ പ്രതിമയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.

Continue Reading

kerala

പ്രതികള്‍ക്ക് ലഭിച്ചത് മിനിമം ശിക്ഷ മാത്രം, ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; പ്രോസിക്യൂട്ടര്‍ വി. അജകുമാര്‍

വിധി കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശമാണ്.

Published

on

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ അഡ്വ. വി. അജകുമാര്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് ലഭിച്ചിട്ടുള്ളത് മിനിമം ശിക്ഷ മാത്രമാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികള്‍ക്ക് വിധിച്ച ശിക്ഷയില്‍ നിരാശയുണ്ട്. പരമാവധി ശിക്ഷയ്ക്കായി വാദിച്ചിരുന്നെങ്കിലും ഐപിസി 376 ഡി വകുപ്പ് പ്രകാരം പാര്‍ലമെന്റ് നിശ്ചയിച്ചിരിക്കുന്ന മിനിമം ശിക്ഷ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. ശിക്ഷാവിധിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കേസിനെ സംബന്ധിച്ചിടത്തോളം യാതൊരുവിധ നിരാശയുമില്ല. പ്രോസിക്യൂഷന് തിരിച്ചടിയില്ല. ഈ പാസ്‌പോര്‍ട്ട് കിട്ടുന്നതിനു വേണ്ടിയാണ് കഴിഞ്ഞ മൂന്നരവര്‍ഷം ഈ കോടതിമുറിയില്‍ വെന്തുനീറിയത്. ആ പ്രയാസങ്ങളെല്ലാം പിന്നീട് വേണ്ട സ്ഥലങ്ങളില്‍ വേണ്ടവിധത്തില്‍ അവതരിപ്പിക്കും. അതിനുള്ള പരിഹാരങ്ങള്‍ നേടും. നീതി കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ,- അജകുമാര്‍ പറഞ്ഞു.

ഇപ്പോള്‍ പുറപ്പെടുവിച്ച വിധി കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശമാണ്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളില്‍ ഏതെല്ലാമാണ് കോടതി അംഗീകരിക്കാതിരുന്നതെന്ന് വിധിന്യായം വായിച്ചാല്‍ മാത്രമേ മനസിലാക്കാനാകൂ. അതിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എട്ടാം പ്രതിയായ ദിലീപിനെ വെറുതേവിട്ട നടപടി സംബന്ധിച്ചും വിധിന്യായം പരിശോധിച്ചാലേ പറയാനാകൂ.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.

Continue Reading

kerala

നീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍

ഈ കേസില്‍ ഗൂഢാലോചനയുണ്ട് എന്ന് വ്യക്തമാണ്.

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടന്‍ പ്രേംകുമാര്‍. നീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയുമെന്ന് നടന്‍ ചോദിച്ചു. ഈ കേസില്‍ ഗൂഢാലോചനയുണ്ട് എന്ന് വ്യക്തമാണ്. പ്രോസിക്യൂഷനും, ദിലീപും, അതിജീവിതയും ഗൂഢാലോചന ആരോപിക്കുന്നു. എന്നാല്‍ ഇതില്‍ ആര്‍ക്കെതിരെയാണ് ഗൂഢാലോചന എന്നതാണ് കണ്ടെത്തേണ്ടത്. ആരാണ് ഗൂഢാലോചന നടത്തിയത്, എന്താണ് ഗൂഢാലോചന എന്നത് കൃത്യമായി കണ്ടെത്തണം. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രേംകുമാര്‍ പ്രതികരിച്ചു.

കേസില്‍ പ്രതികള്‍ക്ക് ഇന്ന് കോടതി ശിക്ഷ വിധിച്ചിരുന്നു. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് കോടതി വിധിച്ചിരുന്നു. 120ബി ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രതികള്‍ക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. അതിജീവിതക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. അതിജീവിതയുടെ വിവാഹമോതിരം തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം കഠിനതടവും 25000 പിഴയും ശിക്ഷ. അന്വേഷണ ഉദ്യോഗസ്ഥന്റെ പെന്‍െ്രെഡവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ കൈകാര്യം ചെയ്യരുതെന്നും കോടതി. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഫൈന്‍ അടയ്ക്കാത്ത പക്ഷം ഒരുവര്‍ഷം അധികം ശിക്ഷ അനുവദിക്കണം.

Continue Reading

Trending