india
ചര്‍ച്ചയാവാം; കര്‍ഷക പ്രക്ഷോഭം തണുപ്പിക്കാനൊരുങ്ങി കേന്ദ്രം; വേണ്ടെന്ന് കര്‍ഷകര്‍
പഞ്ചാബിലും ഹരിയാനയിലും കര്‍ഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്നായിരുന്നു കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തില്‍ നിന്ന് ഫോണിലൂടെ വിവരം ലഭിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചക്ക് ഒരുക്കമല്ലെന്നാണ് കര്‍ഷക സംയുക്ത സമരസമിതി നിലപാടെടുത്തത്. സമിതി പഞ്ചാബ് സംസ്ഥാന സെക്രട്ടറി സര്‍വന്‍ സിങ് പന്തേറാണ് നിലപാട് വ്യക്തമാക്കിയത്.
ചണ്ഡീഗഡ്: രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരെ ചര്‍ച്ചക്ക് ക്ഷണിച്ചു കൊണ്ടായിരുന്നു കേന്ദ്രത്തിന്റെ നീക്കം. എന്നാല്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ നീക്കം പാളുകയായിരുന്നു. ഇതോടെ കര്‍ഷകര്‍ സമരം തുടരും. മൂന്ന് നിയമങ്ങളാണ് കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്.
പഞ്ചാബിലും ഹരിയാനയിലും കര്‍ഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്നായിരുന്നു കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തില്‍ നിന്ന് ഫോണിലൂടെ വിവരം ലഭിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചക്ക് ഒരുക്കമല്ലെന്നാണ് കര്‍ഷക സംയുക്ത സമരസമിതി നിലപാടെടുത്തത്. സമിതി പഞ്ചാബ് സംസ്ഥാന സെക്രട്ടറി സര്‍വന്‍ സിങ് പന്തേറാണ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം, നാളെ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ബി.ജെ.പി അനുകൂല കര്‍ഷക സംഘടനകള്‍ പങ്കെടുത്തേക്കും. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ കര്‍ഷക സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലാണ് കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ ട്രാക്ടര്‍റാലിയും നടക്കുന്നുണ്ട്.
india
അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കെതിരെ നടപടിയെടുക്കും; രാഹുല്‍ ഗാന്ധി
അധികാരത്തിലെത്തിയാല്‍ നിലവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു
രാജ്യത്ത് നടക്കുന്ന വോട്ടുകൊള്ളക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മഹാറാലി സംഘടിപ്പിച്ചു. അധികാരത്തിലെത്തിയാല്‍ നിലവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ബിജെപിക്ക് ആത്മവിശ്വാസം നഷ്ടമായതിന്റെ തെളിവാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന മഹാറാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. വോട്ടുകൊള്ളയ്‌ക്കെതിരെ അഞ്ചു കോടിയിലധികം പേര്‍ ഒപ്പിട്ട നിവേദനം ഉടന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
രാജ്യത്ത് നടക്കുന്നതായി ആരോപിക്കുന്ന വോട്ടുകൊള്ള തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സത്യമെന്ന ആശയത്തില്‍ ആര്‍എസ്എസും ബിജെപിയും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന സംരക്ഷണം പിന്‍വലിച്ച് ഗ്യാനേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.
india
മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം; മുഖ്യ സംഘാടകന്‍ അറസ്റ്റില്‍
ബിധാന്‍നഗര്‍ കോടതിയില്‍ ഹാജരാക്കിയ ദത്തയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശന പരിപാടിയുടെ മുഖ്യ സംഘാടകന്‍ അറസ്റ്റില്‍. ശതാദ്രു ദത്തയാണ് അറസ്റ്റിലായത്. മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂര്‍2025ന്റെ പ്രൊമോട്ടറും മുഖ്യ സംഘാടകനുമായ ഇയാളെ പശ്ചിമബംഗാള്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ബിധാന്‍നഗര്‍ കോടതിയില്‍ ഹാജരാക്കിയ ദത്തയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ദത്തയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. കൊല്‍ക്കത്തയില്‍ ഇന്ന് (ശനിയാഴ്ച) നടന്ന പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചതിനെ പിന്നാലെയാണ് നടപടി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയുടെ നടത്തിപ്പിലെ വീഴ്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
മെസ്സിയെ കാണാനാവാതെ വന്നതോടെ അക്രമാസക്തരായി സ്‌റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയ ആരാധകരില്‍ ചിലര്‍ പരിപാടിക്കായി ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിപ്പിക്കുകയായിരുന്നു. ഗാലറിയില്‍നിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ഒടുവില്‍ പൊലീസ് ലാത്തി വീശിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.
india
വസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന്‍ മരിച്ചു
നവാഡിയിലെ 50 വയസ്സുകാരനായ വസ്ത്രവ്യാപാരി മുഹമ്മദ് അത്തര്‍ ഹുസൈനാണ് ക്രൂരമായ ആക്രമണത്തിന് പിന്നാലെ മരിച്ചത്.
ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നവാഡിയിലെ 50 വയസ്സുകാരനായ വസ്ത്രവ്യാപാരി മുഹമ്മദ് അത്തര്‍ ഹുസൈനാണ് ക്രൂരമായ ആക്രമണത്തിന് പിന്നാലെ മരിച്ചത്.
ഡുമ്രി ഗ്രാമത്തില്‍ നിന്ന് മടങ്ങിവരികയായിരുന്ന ഹുസൈനെ ആറ് മുതല്‍ ഏഴ് പേര്‍ വരെ അടങ്ങിയ സംഘം തടഞ്ഞുനിര്‍ത്തി പേര് ചോദിക്കുകയും വസ്ത്രമൂരി മുസ്‌ലിം ആണെന്ന് ഉറപ്പുവരുത്തുകയും തുടര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
അക്രമികള്‍ ഹുസൈനെ സൈക്കിളില്‍ നിന്ന് വലിച്ചിറക്കി, കവര്‍ച്ച നടത്തി, അടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് ഇരുമ്പ് കമ്പികള്‍, ഇഷ്ടികകള്‍, പ്ലയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചതായി ചികിത്സയിലിരിക്കെ ഹുസൈന്‍ മൊഴി നല്‍കിയിരുന്നു.
കേസില്‍, ഇതുവരെ സോനു കുമാര്‍, രഞ്ജന്‍ കുമാര്‍, സച്ചിന്‍ കുമാര്‍, ശ്രീ കുമാര്‍ എന്നിവരടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.
മുസ്‌ലിമാണെന്ന് വെളിപ്പെടുത്താന്‍ നിര്‍ബന്ധിച്ച ശേഷം ഇരുമ്പ് കമ്പികളും വടികളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും, വിരലുകള്‍ പൊട്ടിക്കുകയും, നെഞ്ചില്‍ കയറി ചവിട്ടുകയും, ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയും ചെയ്തതായി ഹുസൈന്‍ മൊഴി നല്‍കിയിരുന്നു.
പ്ലയര്‍ ഉപയോഗിച്ച് കാലുകള്‍, വിരലുകള്‍, ചെവികള്‍ എന്നിവ ഞെരിച്ച് തകര്‍ത്തതായും, ഇഷ്ടികകള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി മര്‍ദ്ദിച്ചതായും ഹുസൈന്‍ പറഞ്ഞു.
‘അഞ്ചുപേര്‍ എന്നെ തടഞ്ഞുനിര്‍ത്തി, പോക്കറ്റുകള്‍ പരിശോധിച്ചു, ഒരു മുറിയിലേക്ക് കൊണ്ടുപോയി പൂട്ടി. ഞാന്‍ മുസ്‌ലിമാണോ എന്ന് ഉറപ്പാക്കാന്‍ വസ്ത്രങ്ങള്‍ ഊരാന്‍ ആവശ്യപ്പെട്ടു. ശേഷം എന്നെ മര്‍ദ്ദിക്കുകയും എന്റെ തൊലി കത്തിക്കുകയും ചെയ്തു,’ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ ഹുസൈന്‍ പറഞ്ഞു.
‘അവര്‍ എന്റെ നെഞ്ചില്‍ കയറി ചവിട്ടി. വായില്‍ നിന്ന് രക്തം വാര്‍ന്നു. ഇഷ്ടികകള്‍ ഉപയോഗിച്ചും എന്നെ മര്‍ദ്ദിച്ചു. ഒരാള്‍ പോലീസിനെ വിളിച്ചു, അതിനുശേഷമാണ് എന്നെ മാറ്റിയത്,’ അദ്ദേഹം പറഞ്ഞു. നളന്ദ ജില്ലയിലെ ഗഗന്‍ ദിഹ് ഗ്രാമ സ്വദേശിയാണ് കൊല്ലപ്പെട്ട ഹുസൈന്‍.
-
kerala24 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
india3 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala23 hours agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala23 hours agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
