മഹാത്മാ ഗാന്ധിയുടെ പ്രശസ്തമായ ചര്‍ക്ക നൂല്‍ക്കുന്ന ഫോട്ടോ മാറ്റി മോദിയെ പ്രതിഷ്ഠിച്ച കേന്ദ്ര ഖാദി ഗ്രാം ഉദ്യോഗ് നീക്കം വിവാദമാകുന്നു. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ 2017ലെ കലണ്ടറിലും ഡയറിയിലുമാണ് മഹാത്മാ ഗാന്ധിക്കു പകരം നരേന്ദ്രമോദി ഇടം പിടിച്ചത്.

ഖുര്‍ത്തയും പൈജാമയും ധരിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന മോദി, മഹാത്മാ ഗാന്ധിയുടെ പ്രശസ്തമായ ഫോട്ടോയുടെ അതേ പോസിലാണ് കലണ്ടറില്‍ ഇടം പിടിച്ചിരിക്കുന്നത്. ജീവിതം തന്നെ ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി ചെലവഴിച്ച ഗാന്ധിയെ മാറ്റി മോദിയെ പ്രതിഷ്ഠിച്ചത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

മുംബൈയിലെ ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ഓഫീസിലെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാഴായ്ച കറുത്ത ബാന്‍ഡു കൊണ്ട് വായമൂടിക്കെട്ടിയാണ് ജീവനക്കാരെത്തിയത്.