തിരുവനന്തപുരം: കോപ്പയടി ആരോപണത്തില്‍ മനംനൊന്ത് പാമ്പാടി നെഹ്‌റു കോളജിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നു പേരെ സസ്‌പെന്റു ചെയ്തു. വൈസ്പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ ശക്തിവേല്‍, പിആര്‍ഒ സഞ്ജിത്ത് കെ വിശ്വനാഥന്‍, അധ്യാപകന്‍ സി.പി പ്രവീണ്‍ എന്നിവരെയാണ് സസ്‌പെന്റു ചെയ്തത്. സംഭവം നടന്ന് ഒരാഴ്ച തികയുന്നതിനിടെ ഗത്യന്തരമില്ലാതെയാണ് വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കെതിരെ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്.

dc-cover-ohvu9vhc42090jt8iqqqn7vn04-20170110062923-medi

കോപ്പിയടിച്ചുവെന്നാരോപിച്ച് അധ്യാപകനായ സി.പി പ്രവീണ്‍ ആണ് പരീക്ഷാ ഹാളില്‍ നിന്ന് ജിഷ്ണുവിനെ പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് വൈസ്പ്രിന്‍സിപ്പലാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് ജിഷ്ണുവിനെ കോളജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത് ചെയ്ത നിലയില്‍ കണ്ടെത്തിയത്.