മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു വേര്‍പാട്. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു.
മുന്‍ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകന്‍. സംസ്‌കാരം നാളെ. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അമ്മയുടെ അരികില്‍ ഉണ്ടാകും. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയ മോഹന്‍ലാല്‍ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു.