നടന്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണസമയത്തുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. ലാല്‍ജോസ് ഒരുക്കുന്ന ലാല്‍ജോസിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കയ്യിലെടുത്ത് ലാല്‍ പൊട്ടിക്കരയുന്നതാണ് ഭാഗം. എന്നാല്‍ കട്ട് പറഞ്ഞിട്ടും മോഹന്‍ലാല്‍ പൊട്ടിക്കരയുകയായിരുന്നു. ഇതു കണ്ട അണിയറ പ്രവര്‍ത്തകര്‍ പിന്നീടെത്തി മോഹന്‍ലാലിനെ എഴുന്നേല്‍പ്പിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ തരംഗമാവുകയായിരുന്നു.