Video Stories
മൊസൂളില്‍ പോരാട്ടം കനത്തു; കൂട്ടപലായനം തുടങ്ങി
ബഗ്ദാദ്: ഗ്രാമങ്ങള്‍ പിടിച്ചെടുത്തും തടസങ്ങള്‍ നീക്കിയും ഐ.എസ് ശക്തികേന്ദ്രമായ മൊസൂളിലേക്ക് ഇറാഖ് സേന മുന്നേറിക്കൊണ്ടിരിക്കെ ഏറ്റുമുട്ടല്‍ ഭയന്ന് ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തു തുടങ്ങി. കഴിഞ്ഞ ഒരാഴ്ചക്കിടെ 5000ത്തോളം പേര് അതിര്‍ത്തി കടന്ന് സിറിയയില്‍ എത്തിയതായി യു.എന്‍ പറയുന്നു. അഭയാര്‍ത്ഥികളെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന അല്‍ ഹോല് ക്യാമ്പിലാണ് അവര്‍ എത്തിയിരിക്കുന്നത്. 15 ലക്ഷം ജനങ്ങളുള്ള മൊസൂളില്‍നിന്ന് വരുംദിവസങ്ങളില്‍ കൂട്ടപലായനം തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവക്കുവേണ്ടി ഊര്‍ജിത തയാറെടുപ്പുകളാണ് ഐക്യരാഷ്ട്രസഭ നടത്തുന്നത്. മൊസൂളിന്റെ തെക്കും കിഴക്കും വടക്കും ഭാഗങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.
രണ്ടു ലക്ഷത്തോളം പേര് വൈകാതെ എത്തുമെന്നാണ് യു.എന്‍ കണക്കാക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണങ്ങളും യു.എന്‍ ഒരുക്കുന്നുണ്ട്. മൊസൂളിനു ചുറ്റുമുള്ള എണ്ണക്കിണറുകള്‍ക്ക് ഐ.എസ് തീവ്രവാദികള്‍ തീകൊടുത്തതായി ഇറാഖി വൃത്തങ്ങള്‍ പറയുന്നു. സൈനിക നടപടി പുരോഗമിക്കവെ നഗരത്തില്‍ തന്നെ തങ്ങാനാണ് ഇറാഖ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തീവ്രവാദികള്‍ നഗരവാസികളെ മനുഷ്യകവചമായി ഉപയോഗിക്കാനും രാസായുധങ്ങള്‍ പ്രയോഗിക്കാനും സാധ്യതയുണ്ട്. ഇത് ജനജീവിതം വീണ്ടും ദുസ്സഹമാക്കും. നഗരം വിട്ടുപോകുന്നതില്‍നിന്ന് ഐ.എസ് ജനങ്ങളെ തടയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണ സാധ്യതയുള്ള കെട്ടിടങ്ങളിലേക്ക് മാറാനും അവരോട് നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.
മൊസൂളിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനക്ക് നിര്‍ദേശം നല്കി. ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ വളരെ സാവകാശമാണ് സൈന്യം മുന്നേറിക്കൊണ്ടിരിക്കുന്നത്. കാര്‍ബോംബ് സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും സൈനിക മുന്നേറ്റത്തിന് മാര്‍ഗതടസം സൃഷ്ടിക്കുന്നുണ്ട്. ചരിത്രപ്രധാന നഗരമായ ഹംദാനിയയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് സൈന്യം ഇപ്പോഴുള്ളത്.
ഇന്നലെ ഐ.എസ് അയച്ച 12 കാര്‍ബോംബുകളും ലക്ഷ്യത്തിലെത്തുന്നതിനു മുമ്പു തന്നെ തകര്‍ത്തതായി ഒരു സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സേനയുടെ വ്യോമാക്രമണത്തില്‍ ഐ.എസിന്റെ അഞ്ച് വാഹനങ്ങള്‍ തകര്‍ന്നു. ഷെല്ലാക്രമണത്തില്‍ സൈനികരില്‍ ചിലര്‍ക്ക് പരിക്കേറ്റു. ശിയാ, കുര്‍ദിഷ് പോരാളികളടക്കം 25,000 പേരാണ് സൈനിക നടപടിയില്‍ പങ്കെടുക്കുന്നത്. സുന്നി ഭൂരിപക്ഷ പ്രദേശമായ മൊസൂളിലേക്ക് ശിയാ പോരാളികള്‍ കടക്കുന്നത് പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കുമെന്നും ഇറാഖ് ഭയക്കുന്നുണ്ട്.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
kerala11 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
Sports3 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala1 day agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala1 day agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
