ന്യൂഡല്‍ഹി : സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയും (സിയുസിഇടി) പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയും ഒരേ ദിവസം നടത്തുന്നനിതിരെ എംഎസ്എഫ് ദേശീയ കമ്മിറ്റി. ഇത് ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നഷ്ടപെടുത്തുന്ന നടപടിക്കെതിരെ എംഎസ്എഫ് ദേശീയ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കും.

പരീക്ഷ കേന്ദ്രങ്ങള്‍ വെട്ടിച്ചുരുക്കിയ നടപടിയും കോഴിക്കോട് കേന്ദ്രമായി അപേക്ഷിച്ചവര്‍ക്ക് സംസ്ഥാനങ്ങളില്‍ മാറി സെന്റര്‍ അനുവദിച്ചിട്ടുള്ളതും വിഷയത്തില്‍ ഉന്നയിക്കും. കോവിഡിന്റെ മറവില്‍ വിദ്യാര്‍ത്ഥി ദ്രോഹ നടപടികളുമായി പോകുന്ന കേന്ദ്ര ഗവണ്മെന്റിറെയും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെയും ധിക്കാരപരമായ നടപടിക്കെതിരെ എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്റഫലി, ജനറല്‍ സെക്രട്ടറി എസ്എച്ച് മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തി. അഡ്വ.ഹാരിസ് ബീരാന്‍ മുഖേനയാണ് എംഎസ്എഫ് കോടതിയെ സമീപിക്കുന്നത്. എന്‍ട്രന്‍സ് എഴുതാന്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രത്യേക ബസ് സൗകര്യവും എംഎസ്എഫ് നല്‍കുന്നുണ്ട്.