തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് സംസ്ഥാന ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതു സംബന്ധിച്ച വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം.ടി രമേശ്.

തനിക്ക് ആരും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്നും എം.ടി രമേശ് പ്രതികരിച്ചു. നഴ്‌സറി സ്‌കൂളിനു പോലും അനുമതി നല്‍കാന്‍ കഴിയാത്ത ആളാണ് താന്‍. കോഴ നല്‍കി എന്നു പറയുന്നവരെ താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്നും എം.ടി രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.