മുംബൈ: കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും മറികടന്ന് തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും രാജ്യത്തെ ഏറ്റവും വലിയ ധനികന്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനി തന്നെ. ഹുറുണ്‍, ഐഐഎഫ്എല്‍ വെല്‍ത്ത് പുറത്തിറക്കിയ 2020ലെ ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിലാണ് 6.58 ലക്ഷം കോടി രൂപയുടെ സ്വത്തുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നിലെത്തിയത്. സ്വത്ത് സമ്പാദനത്തില്‍ 73% ആണ് വളര്‍ച്ച. ലോക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് മുതല്‍ ഓരോ മണിക്കൂറിലും അദ്ദേഹത്തിന്റെ ആസ്തി 90 കോടി രൂപ വീതം വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ആദ്യ പത്തില്‍ എത്തിയ മറ്റുള്ളവര്‍:

1. ഹിന്ദുജ ബ്രദേഴ്‌സ്(ഹിന്ദുജ)- 1.43 ലക്ഷം കോടി, 2.ശിവ് നാടാരും കുടുംബവും(എച്ച്‌സിഎല്‍) – 1.41 ലക്ഷം കോടി 3. ഗൗതം അദാനി(അദാനി ഗ്രൂപ്പ്)- 1.40 ലക്ഷം കോടി, 4. അസിം പ്രേംജി (വിപ്രോ) -1.14 ലക്ഷം കോടി, 5. സൈറസ് പുനാവാല (സെറംഇന്‍സ്റ്റിറ്റ്യൂട്ട്)- 94,300 കോടി, 6. രാധാകൃഷ്ണന്‍ ദമാനി(ഡി മാര്‍ട്ട്)- 87,200 കോടി, 7. ഉദയ് കോട്ടക്(കോട്ടക് മഹീന്ദ്ര ബാങ്ക്)- 87,000 കോടി, 8. ദിലിപ് സാങ്വി (സണ്‍ ഫാര്‍മ) – 84,000 കോടി, 9. സൈറസ് മിസ്ത്രി, ഷപൂര്‍ മിസ്ത്രി (ഷപൂര്‍ജി പല്ലോന്‍ജി) – 76000 കോടി വീതം

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് മലയാളികളില്‍ ഒന്നാമന്‍. 42,700 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. യൂസഫലിയുടെ സമ്പത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.