മുംബൈയില്‍ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടകവസ്തുകള്‍ നിറച്ച സ്‌കോര്‍പിയോ കണ്ടെത്തി. സ്‌കോര്‍പിയോ വാനില്‍ നിന്ന് 20 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയതെന്ന് മുംബൈ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരമാണ് സംശയാസ്പദമായ രീതിയില്‍ വാഹനം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. സംഭവത്തോടെ മേഖലയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.