ഒറവംപുറം: സിപിഐഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും, അതിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒറവം പുറത്ത് കുത്തേറ്റ് മരിച്ച സമീറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെ 11 മണിയോടെയാണ് കെപിസിസി പ്രസിഡന്റും സംഘവും കഴിഞ്ഞ ദിവസം ഒറവം പുറത്ത് കുത്തേറ്റു മരിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സമീറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയത്. സമീറിന്റെ പിതാവുമായി സംസാരിച്ച അദ്ദേഹം കുടുംബത്തെ ആശ്വസിപ്പിച്ചു.

അഡ്വ: എം. ഉമ്മര്‍ എം.എല്‍.എ, ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്, കെടി അജ്മല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആലിപ്പറ്റ ജമീല തുടങ്ങിയവരും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പമുണ്ടായിരുന്നു.