കോഴിക്കോട്: ഇന്ത്യാ മഹാരാജ്യത്തിന്റെ മനസ്സ് സഹവര്‍ത്തിത്വത്തിന്റെതാണെന്നും ഭയപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ അക്രമത്തിലുടെയോ ന്യൂനപക്ഷങ്ങളെയും ദളിതരെയും സാംസ്‌കാരികവും ഭൗതികവുമായി ഉന്‍മൂലനം ചെയ്യാമെന്നത് വ്യാമോഹം മാത്രമാണെന്നും മുസ്്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യത്തെ മഹാഭൂരിപക്ഷവും സമാധാനത്തോടെയും യോജിപ്പോടെയും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരെ വിശ്വാസത്തിലെടുത്ത് ഹിംസയെ അഹിംസകൊണ്ടും ജനാധിപത്യ മാര്‍ഗത്തിലും ചെറുത്ത് തോല്‍പ്പിക്കണം. ന്യൂനപക്ഷ-ദളിത് വേട്ടക്കെതിരായ മുസ്്‌ലിംലീഗ് ദേശീയ ക്യാമ്പയിന്‍ കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.

ck-3-2 ck-6-2