ലക്‌നോ: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മുസ്‌ലിംകള്‍ വിവേകമുള്ളവരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മറ്റു രാജ്യങ്ങളിലേത് പോലെ ഇന്ത്യയിലെ മുസ്‌ലിംകള്‍ തീവ്രവിപ്ലവാത്മകമായി ചിന്തിക്കുന്നവരല്ല. അതിനാല്‍ ഐ.എസ്് ഇന്ത്യക്ക് ഭീഷണിയാവില്ലെന്നും അദ്ദേഹം ലക്‌നോവില്‍ പറഞ്ഞു. യുക്തിപൂര്‍വമായി ചിന്തിക്കുന്നവരാണ് രാജ്യത്തെ മുസ്‌ലിംകളെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ തീവ്രവാദം വളര്‍ത്തുകയാണ്. എന്നാല്‍ കശ്മീര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നീക്കമുണ്ടാകുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.