Connect with us

Video Stories

നജീബ് തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി : അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹ്മദിനെ കണ്ടെത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ഡല്‍ഹി പോലീസ് ചെയ്തു വരികയാണന്നും സി.ബി.ഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം. അന്വേഷണത്തില്‍ നജീബ് ജെ.എന്‍.യുവില്‍ നിന്ന് സ്വയം ഇറങ്ങിപ്പോയതാണെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍ എന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ സബ്മിഷന് മറുപടിയായി കേന്ദ്ര അഭ്യന്തര വകുപ്പ് അറിയിച്ചു. നജീബ് തിരോധാന കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ ആവശ്യപെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനാലിന് രാത്രിയിലാണ് നജീബിനെ കാണാതാവുന്നത്. എ.ബി.വി.പിക്കാരുടെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നജീബ് അവിടെ നിന്നാണ് അപ്രത്യക്ഷനായത്. അഞ്ചുമാസം കഴിഞ്ഞിട്ടും നജീബിനെ കണ്ടെത്തതത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. നജീബിന്റെ ഉമ്മ നഫീസ അഹ്മദ് മാസങ്ങളായി സമരത്തിലാണ്.

നജീബിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷിക തുക വര്‍ധിപ്പിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ടന്ന് അഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗറാം അഹിര്‍ പറഞ്ഞു.

ഡല്‍ഹി പോലീസ് അന്വേഷണം സമ്പൂര്‍ണ പരാജയമാണന്നും കേന്ദ്ര ഏജന്‍സി അന്വേഷണ ചുമതല എറ്റടുക്കണമെന്നും ഇടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. തികച്ചും ലാഘവ ബുദ്ധിയോടെയാണ് ഡല്‍ഹി പോ.ലീസ് വിഷയം കൈകാര്യം ചെയ്തത്. നജീബിനെ ആക്രമിച്ച എ.ബി.വിപി പ്രവര്‍ത്തകരെ മുഴുവന്‍ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. നജീബ് മാനസിക രോഗിയാണന്നും മറ്റും വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് രാജ്യത്തെ കുറ്റാന്വേഷണ എജന്‍സികള്‍ക്ക് മുഴുവന്‍ അപമാനമാണ്.

നജീബിനെ ആക്രമിച്ചവര്‍ക്കെതിരെ അന്വേഷണം വ്യപിപ്പിക്കുന്നതിനു പകരം നജീബിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് നടപടി അപലപനീയമാണ്. ജന്മനാടയ ബദയൂനില്‍ നടത്തിയ സമാധാന പൂര്‍ണമായ റാലിയില്‍ പങ്കെടുത്ത ഉമ്മ നഫീസ അഹ്മദിനെതിരെയും സഹോദരനെതിരെയും കേസെടുത്തത് പോലീസിന്റെ തെറ്റായ മനോഭാവമാണ് കാണിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവും – ഇ.ടി പറഞ്ഞു.

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Trending