അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയുള്ള അക്രമം തുടരുന്നതില്‍ പ്രതിഷേധിച്ച് ജപ്പാനീസ് ടെന്നീസ് താരം നവോമി ഒസാക. വെസ്റ്റേണ്‍ ആന്റ് സതേണ്‍ ഓപ്പണില്‍ നിന്നും ഒസാക പിന്മാറി. സെമിയിലെത്തിയ ശേഷമായിരുന്നു ഒസാക്കയുടെ പിന്മാറ്റം.

അത്‌ലറ്റാകുന്നതിന് മുമ്പ് താനൊരു കറുത്ത വര്‍ഗക്കാരിയാണ്. വംശീയ അധിക്ഷേപം സഹിക്കാനാകില്ല. പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയും ഉത്തരവാദിത്തവുമാണ്. പിന്മാറ്റത്തിന് ശേഷം ഒസാക വ്യക്തമാക്കി. കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ അമേരിക്കന്‍ പൊലീസ് നടത്തുന്ന വെടിവെപ്പ് തന്നെ ആശങ്കപ്പെടുത്തുന്നതായി ഒസാക പറഞ്ഞു.

ലോക 12ാം നമ്പര്‍ താരം അനറ്റ് കൊന്റാവെയ്റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒസാക സെമിയില്‍ പ്രവേശിച്ചത്. (സ്‌കോര്‍-4-6, 6-2, 7-5 )

വംശീയ അധിക്ഷേപത്തെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരികയാണെന്നും ഓരോ ദിവസവും ഉയര്‍ന്നു വരുന്ന ഹാഷ് ടാഗുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ജേക്കബ് ബ്ലാക്ക് എന്ന കറുത്ത വര്‍ഗക്കാരന് നേരെ പൊലീസ് വെടിയുതിര്‍ത്തതോടെ അമേരിക്കയില്‍ വീണ്ടും പ്രക്ഷോഭം ശക്തമായത്. നവോമിക്ക് പിന്തുണയുമായി നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് ലോകപ്രസിദ്ധ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്റായ എന്‍ബിഎ, ബേസ്ബോള്‍ ടൂര്‍ണ്ണമെന്റായ എം.എല്‍.ബി, സോക്കര്‍ ടൂര്‍ണ്ണമെന്റായ എം.എല്‍.എസ് എന്നിവയിലെ താരങ്ങളും മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.

ജേക്കബ് ബ്ലാക്ക് എന്ന കറുത്ത വര്‍ഗക്കാരന് നേരെ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിവെച്ചതോടെയാണ് ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ വീണ്ടും സജീവമായത്. വിസ്‌കോണ്‍സിനിലാണ് സംഭവമുണ്ടായത്. സംഘര്‍ഷത്തെ നേരിടാന്‍ ചൊവ്വാഴ്ച്ച പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തു.