Connect with us

kerala

നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ബോട്ടിന്റെ പരിശോധനയും ഇന്ന് നടക്കും.

Published

on

താനൂരില്‍ അപകടത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ കോഴിക്കോട് നിന്നാണ് നാസര്‍ പിടിയിലായത്. മന്ത്രിയുടെ ഉള്‍പെടെ സഹായത്തോടെയാണ് നാസര്‍ തകരാറിലുള്ള ബോട്ട് പ്രവര്‍ത്തിച്ചതെന്ന പരാതിയുണ്ട്. താഴ്ഭാഗം വീതികുറഞ്ഞതിനനുസരിച്ചല്ല ബോട്ടിന്റെ ഉയരമെന്നാണ് പ്രധാന പരാതി. ഇതിന് ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. സ്രാങ്ക് ദിനേശനും ടിക്കറ്റ് കൊടുക്കുന്ന രാജനും ഒളിവിലാണ്. നാസറിനെ വിശദമായി ചോദ്യം ചെയ്യാനായി പൊലീസ് ഏറ്റുവാങ്ങും. ബോട്ടിന്റെ പരിശോധനയും ഇന്ന് നടക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഐയും മിണ്ടിയില്ല; അജിത് കുമാര്‍ – ആര്‍എസ്എസ് കൂടിക്കാഴ്ച മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല

സി.പി.ഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാരും കാബിനറ്റ് യോഗത്തില്‍ വിഷയം ഉന്നയിച്ചില്ല.

Published

on

എഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല. ആരോപണവിധേയനായ അജിത് കുമാറിനെ മാറ്റുന്നതും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ എഡിജിപി വിഷയം ഉണ്ടായിരുന്നില്ല. അജണ്ടയ്ക്ക് പുറത്തു നിന്നുള്ള വിഷയം എന്ന നിലയിലും, സി.പി.ഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാരും കാബിനറ്റ് യോഗത്തില്‍ വിഷയം ഉന്നയിച്ചില്ല.

എഡിജിപിയുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളോ, എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതോ മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കപ്പെട്ടില്ല

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വിമര്‍ശിച്ചിരുന്നു. എഡിജിപിയുടെ കൂടിക്കാഴ്ച പാര്‍ട്ടിയെ സംബന്ധിക്കുന്ന വിഷയമല്ലെന്നും, സര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകളിലും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്ന് കഴിച്ച ഉഴുന്നുവടയിൽ ബ്ലേഡ് ; ഹോട്ടൽ അടപ്പിച്ചു

ഉഴുന്നുവട കഴിക്കുന്ന സമയം പല്ലിലെ കമ്പിയില്‍ ബ്ലേഡ് കുടുങ്ങുകയായിരുന്നു.

Published

on

തിരുവനന്തപുരത്ത് ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ബ്ലേഡ് കണ്ടെത്തി. വെണ്‍പാലവട്ടം കുമാര്‍ സെന്ററില്‍ നിന്നും പാലോട് സ്വദേശികള്‍ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷ് 17 വയസ്സുള്ള മകള്‍ സനുഷ എന്നിവര്‍ രാവിലെ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വെണ്‍പാലവട്ടത്തുള്ള കുമാര്‍ ടിഫിന്‍ സെന്ററില്‍ കയറുകയായിരുന്നു.

തുടര്‍ന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കണ്ടെത്തിയത്. മകള്‍ കഴിക്കാന്‍ വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കിട്ടിയത്. ഹോട്ടല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കട അടപ്പിച്ചു.

ഉഴുന്നുവട കഴിക്കുന്ന സമയം പല്ലിലെ കമ്പിയില്‍ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ടിഫിന്‍ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പിന്നീട് വിവരമറിഞ്ഞെത്തിയ പേട്ട പൊലീസും ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയില്‍ പരിശോധന നടത്തി. വടയിലെ ബ്ലേഡിന്റെ പകുതി മറ്റൊരാള്‍ക്കും കിട്ടിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

 

Continue Reading

kerala

സ്പീക്കറെ തള്ളി ഡെപ്യൂട്ടി സ്പീക്കര്‍; ഷംസീര്‍ പറയാന്‍ പാടില്ലാത്ത കാര്യം; ഗുരുതര വീഴ്ചയെന്നും ചിറ്റയം ഗോപകുമാര്‍

സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്നും ആ സ്ഥാനത്ത് ഇരുന്ന് പറയാന്‍ പാടില്ലാത്ത കാര്യമാണെന്നുമാണ് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതികരണം.

Published

on

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍ അപാകതയില്ലെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിലപാടിനെതിരെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ രംഗത്തുവന്നത്. സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്നും ആ സ്ഥാനത്ത് ഇരുന്ന് പറയാന്‍ പാടില്ലാത്ത കാര്യമാണെന്നുമാണ് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതികരണം.

നിയമസഭ സ്പീക്കര്‍ അങ്ങനെയൊരു കാര്യം പറയാന്‍ പാടില്ലായിരുന്നു. രാജ്യത്ത് വര്‍ഗീയ ഫാഷിസം ഇല്ലാതാകുക എന്നതാണ് ലക്ഷ്യമെന്നും അതിനാല്‍ സ്പീക്കറുടെ പരാമര്‍ശം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചിറ്റയം ഗോപകുമാര്‍ വ്യക്തമാക്കി. ഇടതുമുന്നണി നയത്തിന് തന്നെ എതിരായ പ്രസ്താവനയാണ് സ്പീക്കര്‍ നടത്തിയതെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തെ വലിയ സംഘടനയെന്ന പ്രസ്താവനയെ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

എഡിജിപിയെ മാറ്റി നിര്‍ത്തി ആരോപണങ്ങളില്‍ അന്വേഷണം നടത്തണം. എ.ഡി.ജി.പിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാവില്ല. എം.ആര്‍ അജിത് കുമാറിനെ സര്‍ക്കാര്‍ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭരണകക്ഷി എംഎല്‍എയാണ് ആരോപണം ഉന്നയിച്ചതെന്നതും പ്രധാനമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

Continue Reading

Trending