സിഡ്‌നി: ആഹ്ലാദാരവത്തോടെ ലോകം പുതുവര്‍ഷത്തെ വരവേറ്റു. 2018ന്റെ പുലരിയെ സ്വാഗതം ചെയ്ത് പ്രധാന നഗരങ്ങളിലെല്ലാം വര്‍ണാഭമായ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിന്നാലെ എത്തിയത് ന്യൂസിലാന്‍ഡിലാണ്.

സിഡ്‌നിയിലും ലണ്ടനിലും മറ്റും നടന്ന വെടിക്കെട്ടുകള്‍ക്ക് ലക്ഷക്കണക്കിന് ആളുകള്‍ സാക്ഷ്യംവഹിച്ചു. ഓക്‌ലന്‍ഡില്‍ കരിമരുന്നു പ്രയോഗത്തോടെ ജനം പുതുവര്‍ഷത്തെ സ്വീകരിച്ചു. ഏറ്റവും അവസാനം എത്തിയത് അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ബേക്കര്‍, ഹോളണ്ട് ദ്വീപുകളിലും. പിന്നീട് ജപ്പാന്‍, ചൈന, പിന്നെ ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക