india

എയർ ഇന്ത്യ വിമാനത്തിൽ മോശം പെരുമാറ്റത്തിന് തുടർക്കഥയായി

By webdesk12

January 08, 2023

എയർ ഇന്ത്യ വിമാനത്തിൽ മോശം പെരുമാറ്റത്തിന് തുടർകഥയായി ഇതാ വീണ്ടും ഒരു സംഭവംകൂടി. ഗോ ഫസ്റ്റ് വിമാനത്തിലാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. വനിതാ ക്യാബിൻ ക്രൂ അംഗത്തിനോട് അപമാര്യധയായി പെരുമാറിയതിന് രണ്ടു വിദേശ ടൂറിസ്റ്റുകളെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗോ ഫസ്റ്റ് വിമാനത്തിൽ അനിഷ്ട സംഭവം ഉണ്ടായത്.

പ്രശ്നം ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയഷനെ അറിയിച്ചതായി ഗോ ഫസ്റ്റ് അധികൃതർ അറിയിച്ചു. യാത്രക്കാർ എയർഹോസ്‌ട്രെസ്സിനോട് അശ്ലീലചുവയിൽ സംസാരിക്കുകയും കമന്റടിക്കുകകയുമായിരുന്നു. യാത്രക്കാർക്ക് സുരക്ഷ നിർദേശങ്ങൾ നൽകുന്നതിനിടെ ആയിരുന്നു മോശം പെരുമാറ്റം. വിദേശികളുടെ മോശം പെരുമാറ്റത്തേ മറ്റുള്ള യാത്രക്കാരും എതിർത്തു. തുടർന്ന് വിവരം പൈലെറ്റിനെ അറിയിക്കുകയും ഇവരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി സുരക്ഷ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുക ആയിരുന്നെന്ന് ഗോ ഫസ്റ്റ് എയർ വക്താവ് പറഞ്ഞു.