വാഴയൂര്‍: ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന് പൂട്ടിക്കിടന്ന കക്കോവ് മഹല്ല് ജുമുഅ മസ്ജിദ് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. കഴിഞ്ഞ മാസം പത്തിന് കേരള വഖഫ്‌ബോര്‍ഡ് നടത്തിയ തിരഞ്ഞെടുപ്പില്‍ 371 വോട്ടുകള്‍ അധികം നേടിയാണ് സമസ്തയുടെ പാനല്‍ വിജയം കൈവരിച്ചത്. ഇതോടെ വഖഫ് ബോര്‍ഡ് അംഗീകാരം നല്‍കുകയാണുണ്ടായത്.