തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്‌ഡോണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ മുഖ്യമന്ത്രിയടക്കം എല്‍ഡിഎഫ് നേതാക്കള്‍ വിജയാഘോഷം നടത്തിയതിനെതിരെ ജില്ലാ കളക്ടര്‍ക്കും ഡിജിപിക്കും പരാതി. അഡ്വക്കേറ്റ് മുനീറാണ് പരാതി നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിജയാഘോഷത്തില്‍ പങ്കെടുത്ത 16 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധനം നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. കേക്ക് മുറിക്കുന്ന ചിത്രം സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.