Connect with us

india

ഇന്ത്യ -ദി മോഡി ക്വസ്റ്റ്യൻ ബി ബി സി ഡോക്യുമെന്ററി പ്രദർശിപ്പിച്ച്‌ എം.എസ്.എഫ്

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ അൽറെസിൻ വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്തു.

Published

on

തൃശൂർ: സാമൂഹിക മാധ്യമങ്ങളിൽ കേന്ദ്ര സർക്കാർ വിലക്കിയ മോദിയെ കുറിച്ചുള്ള BBC ഡോക്യുമെന്ററി ഇന്ത്യ -ദി മോഡി ക്വസ്റ്റ്യൻ
എം.എസ്.എഫ് ഗവ.എൻജിനീയറിങ് കോളേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ അൽറെസിൻ വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്തു.

സംഘ്പരിവാറും നരേന്ദ്രമോദിയും രാജ്യത്ത് നടത്തിയ കലാപങ്ങൾ മറച്ചുവെക്കാൻ ഭരണകൂടം എത്രകണ്ട് ശ്രമിച്ചാലും രാജ്യത്തിന് മുന്നിൽ വിദ്യാർത്ഥികൾ അത് തുറന്നു കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് യൂണിറ്റ് ഭാരവാഹികളായ റാഷിദ് കുരിക്കൾ, റിൻഷാദ് പൂക്കാടൻ, സെയിൻ, ഫർഷാദ്, മുഹമ്മദ്, നൂർജഹാൻ, ഷാനിൽ, നിഹാൽ എന്നിവർ സംസാരിച്ചു.

crime

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുക്കുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ അറസ്റ്റില്‍

പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു

Published

on

ബംഗളൂരു നഗരത്തില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു.

കൊറമംഗളയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി. പാര്‍ക്കില്‍ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാള്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

Continue Reading

india

മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ട: അരവിന്ദ് കെജ്‌രിവാളിന് പിഴ വിധിച്ചു ഗുജറാത്ത് ഹൈക്കോടതി

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.എന്നാൽ സർവകലാശാലയെ കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് ഇന്നത്തെ വിധി.

Continue Reading

india

ഔറംഗാബാദ് സംഘർഷം; പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾ മരിച്ചു

സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു

Published

on

മഹാരാഷ്ട്രയിലെ സമ്പാജി നഗറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പിൽ പരിക്കേറ്റയാൾ മരിച്ചു.രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസിന്റെത് അടക്കം 14 ഓളം വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ ആയതോടെയാണ് പോലീസ് വെടിവച്ചത്.സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തു.

Continue Reading

Trending