Connect with us

india

പണത്തിനപ്പുറം ആവേശമാണ് ഫുട്‌ബോള്‍; കാര്‍ഡ്‌ബോര്‍ഡില്‍ കട്ടൗട്ട് പണിത് കുട്ടി ആരാധകര്‍

ഞങ്ങളെ റൊണാള്‍ഡോയുടെ കട്ട ഫാനാണ് ബാക്കിയെല്ലാവര്‍ക്കും ഫ്‌ളക്‌സ് വന്ന്,ഞങ്ങളെ റൊണാള്‍ഡോയ്ക്ക് മാത്രം ഇല്ല, അപ്പോള്‍ ഞങ്ങള്‍ തന്നെ ഉണ്ടാക്കി – നാലാം ക്ലാസുകാരന്‍ മര്‍വാന്റെ വാക്കുകളാണിത്.

Published

on

ലോകകപ്പ് ഫുട്‌ബോളിന്റെ കളിയാരവങ്ങളില്‍ തിമര്‍ത്താടുകയാണ് ലോകമെമ്പാടും.
എല്ലാവരും തങ്ങളുടെ ഇഷ്ട ആരാധകരുടെ കൂറ്റന്‍ ഫ്‌ളക്‌സുകള്‍ പണിയുന്ന തിരക്കിലാണ്, എന്നാല്‍ ആയിരങ്ങള്‍ മുടക്കി കട്ടോട്ട് വയ്ക്കാന്‍ കാശില്ല എങ്കിലും തങ്ങളുടെ ഇഷ്ടതാരത്തെ മനസ്സില്‍ സൂക്ഷിക്കുന്ന കുറച്ചു കൊച്ചു കുട്ടികള്‍ ചേര്‍ന്ന് കാര്‍ഡ്‌ബോര്‍ഡില്‍ ഉണ്ടാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ട് ഔട്ട് ഏവരുടെയും ഹൃദയം കവരുന്ന ഒന്നാണ്.മലപ്പുറം പെരിന്തല്‍മണ്ണയിലെ ഈസ്റ്റ് മണ്ണാര്‍മലയിലെ റൊണാള്‍ഡോയുടെ കുഞ്ഞു ആരാധകര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ഞങ്ങളെ റൊണാള്‍ഡോയുടെ കട്ട ഫാനാണ് ബാക്കിയെല്ലാവര്‍ക്കും ഫ്‌ളക്‌സ് വന്ന്,ഞങ്ങളെ റൊണാള്‍ഡോയ്ക്ക് മാത്രം ഇല്ല, അപ്പോള്‍ ഞങ്ങള്‍ തന്നെ ഉണ്ടാക്കി – നാലാം ക്ലാസുകാരന്‍ മര്‍വാന്റെ വാക്കുകളാണിത്.

എം ടി അഹമ്മദ് മര്‍വാന്‍ (9), എംടി അന്‍ഷിബ് (12), കെ ഇഷാന്‍ (12), കെ നിഷില്‍ (10) എന്നിവരാണ് സിആര്‍ സെവന്റെ കൊച്ചു മിടുക്കന്മാരായ കട്ട ഫാന്‍സ്.
കഴിഞ്ഞ കുറച്ചു ദിവസമായി റൊണാള്‍ഡോയുടെ ഫ്‌ളക്‌സ് വെക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. സ്‌കൂളില്‍ പോകുമ്പോഴും സ്‌കൂള്‍ കഴിഞ്ഞു വന്നാലും ഒന്നിച്ച് ഒരുമിച്ചിരുന്നുള്ള ഇവരുടെ പ്രധാന ചര്‍ച്ച കട്ട് ഔട്ടിനെ കുറിച്ചായിരുന്നു. എന്നാല്‍ വലിയ ഫ്‌ളക്‌സിനുള്ള പണം കയ്യില്‍ ഉണ്ടായിരുന്നില്ല.അങ്ങനെയാണ് കാര്‍ഡ്‌ബോഡില്‍ സ്വന്തമായി കട്ടൗട്ട് ഉണ്ടാക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച പൂര്‍ത്തിയാക്കിയ കട്ടൗട്ട് കുട്ടികളുടെ ബന്ധുവായ മുണ്ടംടൊടി ഹംസയുടെ വീടിനു മുന്നിലാണ് വച്ചത്. കട്ട് ഔട്ട് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

 

india

മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണര്‍ എന്‍.മോഹന്‍ദാസ് അന്തരിച്ചു

തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം

Published

on

വയനാട്: മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണര്‍ എന്‍.മോഹന്‍ദാസ് (73) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.2001 മുതല്‍ അഞ്ച് വര്‍ഷക്കാലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്നു. ജില്ല ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ദക്ഷിണമേഖല ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആറ്റിങ്ങല്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായും മത്സരിച്ചു.തിരുവനന്തപുരം ആറ്റിങ്ങല്‍ കുഴിയില്‍മുക്ക് കുന്നില്‍വീട്ടില്‍ നാണുക്കുട്ടന്‍-നളിനി ദമ്ബതികളുടെ മകനാണ്.

ഏറെക്കാലമായി വയനാട്ടിലായിരുന്നു താമസം. ഭാര്യ: സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വയനാട്ടിലെ ഇരുളത്തെ വസതിയായ ഗീത ഗാര്‍ഡന്‍സില്‍ നടക്കും.

Continue Reading

india

ഡല്‍ഹിയില്‍ ഒറ്റക്കു താമസിച്ചിരുന്ന 88കാരിയെ കൊലപ്പെടുത്തി പണം കവര്‍ന്നു

ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

Published

on

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒറ്റക്കു താമസിച്ചിരുന്ന വയോധികയെ അജ്ഞാതര്‍ കൊലപ്പെടുത്തി. ഇവരുടെ വീട്ടില്‍ നിന്ന് പണവും ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു.ഞായറാഴ്ചയാണ് സംഭവം. ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

ഞായറാഴ്ച രാവിലെ വിവരമറിഞ്ഞ് വയോധികയുടെ വീട്ടിലെത്തുമ്ബോഴേക്കും അവര്‍ കൊല്ലപ്പെട്ടിരുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് വയോധിക വീട്ടില്‍ ഒറ്റക്കായത്. അവരുടെ മൂന്ന് ആണ്‍മക്കള്‍ മറ്റിടങ്ങളിലാണ് താമസം. കൊലപാതകത്തിനു മുമ്ബ് ഇവരുടെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പൊലീസ് പരിശോധിക്കുകയാണ്.

Continue Reading

india

സിനിമ നടൻ ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയ വ്ലോഗ്ഗർ പിടിയില്‍

വ്ളോഗര്‍ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബര്‍ പൊലീസിന്‍റെ പിടിയിലായത്.

Published

on

സിനിമ നടൻ ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയ ആള്‍ പിടിയില്‍. വ്ളോഗര്‍ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബര്‍ പൊലീസിന്‍റെ പിടിയിലായത്.
ഇടവേള ബാബുവിന്‍റെ പരാതിയിലാണ് നടപടി . സൈബര്‍ പൊലീസിനെതിരെയും ഇയാള്‍ അധിക്ഷേപം നടത്തിയിരുന്നു.

തന്നെയും താരസംഘടനയായ അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ചെന്ന് കാട്ടിയായിരുന്നു പരാതി. വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തെക്കുറിച്ച്‌ ഇടവേള ബാബു നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്ളോഗറുടെ വീഡിയോയും പുറത്തുവന്നത്.

Continue Reading

Trending