Connect with us

india

നിപ്പ: ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിൻവലിക്കുമെന്ന് അറിയിച്ചതായി മന്ത്രി ഡോ. ബിന്ദു

ട്രൈബൽ യൂണിവേഴ്സിറ്റി അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

Published

on

മലയാളി വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവ് പിൻവലിക്കും. ഉത്തരവ് പിൻവലിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ട്രൈബൽ യൂണിവേഴ്സിറ്റി അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവിൽ കേരളത്തിനുള്ള ആശങ്ക അറിയിക്കുകയും ചെയ്തു. കേരളത്തിൽ കോഴിക്കോട് ജില്ലയിലെ ചെറിയൊരു ഭാഗത്തല്ലാതെ എവിടെയും നിപ്പ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ പ്രദേശത്തുനിന്ന് ട്രൈബൽ സർവ്വകലാശാലയിൽ പഠിക്കുന്നവർ ഇല്ലെന്നുതന്നെ പറയാം. അവിടം കൺടൈൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നിരിക്കെ സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവ് അവിടെ ക്യാമ്പസിലെ പഠിതാക്കളിൽ അനാവശ്യഭീതിയുണർത്താനും കേരളത്തിൽനിന്നുള്ള വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കാനുമേ ഉപകരിക്കൂ. റിപ്പോർട്ട് വേണമെന്ന നിർദ്ദേശം രോഗബാധിത പ്രദേശത്തും ചുറ്റുഭാഗങ്ങളിലുമുള്ളവർക്കല്ലാതെ ബാധകമാക്കരുതെന്നാണ് യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെട്ടത്.

 

 

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

Trending