ഷില്ലോങ്ങ്: മേഘാലയയില്‍ ബി.ജെ.പിയുടെ നയം മാറ്റുന്നു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയില്‍ ഗോവധ നിരോധനം തിരിച്ചടിയാകുമെന്ന ഭയത്തില്‍ കേന്ദ്രത്തിന് അങ്ങനെയൊരു നയമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ബിജെപി.

ബീഫ് നിരോധനത്തിനെതിരെ സംസ്ഥാനത്തിനകത്ത് നിന്നുള്ള പ്രതിഷേധങ്ങളും കോണ്‍ഗ്രസിന്റെ പ്രചാരങ്ങളുമാണ് ബീഫ് വിഷയത്തില്‍ ബിജെപിയെ നയം മാറ്റാന്‍ പ്രേരിപ്പിച്ചത്. നേപ്പാളില്‍ നടക്കുന്ന ഗദിമായ് ഉത്സവത്തിനായി വലിയ തോതില്‍ സംസ്ഥാനത്ത് നിന്ന് കന്നുകാലികളെ കൊണ്ടു പോകാറുണ്ടെന്നും കന്നുകാലി ചന്തകളെ നിയന്ത്രിക്കാന്‍ വേണ്ടി മാത്രമാണ് മെയ് 23 ലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമെന്നും മേഘാലയ ബിജെപി വൈസ് പ്രിസഡന്റ് ജെ എ ലിങ്ദോ പറഞ്ഞു.

അടുത്തിടെ ഡല്‍ഹി സന്ദര്‍ശിച്ച മേഘാലയ മുഖ്യമന്ത്രി മുകുള്‍ ശര്‍മ കേന്ദ്രസര്‍ക്കാറിന്റെ വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളുടെ ജിവിതത്തേയും ഭക്ഷണശീലങ്ങളേയും വലിയ തോതില്‍ ബാധിക്കുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

കന്നുകാലികളെ വില്‍പന നടത്തുന്നതിനും കശാപ്പ് ചെയ്യുന്നതിനുമുള്ള വിലക്ക് മേഘാലയിലെ 5.7 ലക്ഷം കുടുംബങ്ങളെയാണ് ബാധിക്കുക.