ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ എന്നിവരാണ് പുരസ്‌കാരം നേടിയത്. ഫിസിക്കല്‍ കോസ്‌മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് പുരസ്‌കാരം ലഭിച്ചത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്തതിനുമാണ് മൈക്കിള്‍ മേയര്‍ , ദിദിയെര്‍ ക്വലോസ് എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

പ്രപഞ്ചത്തിന്റെ ഘടനയെയും ചരിത്രത്തെയും കുറിച്ചുള്ള പുതിയ കണ്ടെത്തലുകളാണ് ഇത്തവണത്തെ പുരസ്‌കാരങ്ങളിലൂടെ ആദരിച്ചതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. 1995ല്‍ സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഒരു ഗ്രഹവും അത് വലംവയ്ക്കുന്ന നക്ഷത്രത്തെയും കണ്ടെത്തുകയായിരുന്നു മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍.