ഐസിലിന്റെ ശക്തി കേന്ദ്രങ്ങളില്‍ സിറിയയുടെ സൈനിക മുന്നേറ്റം ശക്തിപ്പെട്ടതോടെ പ്രദേശത്തു നിന്ന് കുടുബങ്ങള്‍ കൂട്ടമായി പാലായനം ചെയ്യുകയാണ്.65000 ലധികം പൗരന്‍മാരാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രാജ്യത്തു നിന്നു പാലായനം ചെയ്യാന്‍ നിര്‍ബന്ധിതതരായത്.

യു.എന്‍ മനുഷ്യാവകാശ ഏജന്‍സിയായ ഒക്ക യുടെ റിപ്പോര്‍ട്ടനുസരിച്ച് പതിനായിരത്തിലധികം പേരാണ് കൂട്ടമായി പാലായനം ചെയ്യുന്നത്. ഇതിലധികവും മുമ്പ് എസിലിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന അലപ്പോയുടെ പ്രവിശ്യകളില്‍ നിന്നും അല്‍ ബാബില്‍ നിന്നുമാണ്.

ഐസിലിനെതിരായി റഷ്യന്‍ നാവിക സേനയുടെ പിന്തുണയോടെ സിറിയന്‍ സേന നടത്തുന്ന അക്രമങ്ങളില്‍ പെട്ട് 26000 ത്തിലധികം പേരാണ് കഴിഞ്ഞ മാസം 25 മുതല്‍ രാജ്യത്തു നിന്ന് പാലായനം ചെയ്തത്.

എന്നാല്‍ സ്വദേശത്തേക്കുള്ള നാട്ടുകാരുടെ മടക്കത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് ഐസില്‍ കുഴിച്ചിട്ടിരിക്കുന്ന ബോബുകളാണ്. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഈ ബോബുകള്‍ നാട്ടുകാരെ സ്വദേശത്തേക്ക് മടങ്ങാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു.