കൊച്ചി: അതിക്രമം കാട്ടിയവരോട് ക്ഷമിച്ച നടിയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഒറ്റ സോറിയില്‍ എല്ലാം ക്ഷമിച്ച നടി ഇപ്പോള്‍ പീഡകരുടെ വീടുകളുടെ ഐശ്വര്യമാണെന്ന് എന്‍എസ് മാധവന്‍ പരിഹസിച്ചു. കീഴടങ്ങാനെത്തിയവരെ തൊട്ടുമുമ്പ് പിടികൂടിയ പൊലീസ് നടപടിയേയും എഴുത്തുകാരന്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

അതിക്രമം കാട്ടിയവര്‍ക്ക് മാപ്പ് നല്‍കിയ നടിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞിരുന്നു. നടിയുടെ സമീപനം ശരിയായില്ലെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു. യുവനടിക്കെതിരെയുള്ള അതിക്രമമായല്ല സംഭവത്തെ കാണുന്നത്. സമൂഹത്തിനും സ്ത്രീകള്‍ക്ക് മുഴുവനുമെതിരായുള്ള കുറ്റകൃത്യമാണിതെന്നും വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു. മോണിങ്ങ് റിപ്പോര്‍ട്ടറിനിടെയായിരുന്നു ഷിജി ശിവജിയുടെ പ്രതികരണം.