കേരള തീരത്ത് രൂപപ്പെട്ട ഓഖി ചുഴലിക്കാററ്ഃ മൂലം കോഴിക്കോട് കടപ്പുറത്ത് നിന്നും ആളുകളെ പോലീസ് ആളുകളെ ഒഴിപ്പിക്കുന്നു.കളക്ടര്‍ സൗത്ത് ബീച്ച് സന്ദര്‍ഷിച്ചു. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read Also

ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. ശക്തിയാര്‍ജിച്ച ഓഖി ഇപ്പോള്‍ 135 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. കനത്ത മഴയിലും കാറ്റിലും ദ്വീപുകള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. കല്‍പേനയിലും മിനിക്കോയിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ദ്വീപുകളില്‍ വൈദ്യുതി മുടങ്ങിയ വിലിയിലാണ്. കനത്ത മഴ തുടരാനാണ് സാധ്യത. ഏഴുസെന്റീമീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്താ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ആറ് മീറ്റര്‍ ഉയരത്തില്‍ തീരത്ത് വമ്പന്‍ തിരമാലകള്‍ക്കും സാധ്യതയുണ്ട്.