Culture
ഓഖി ചുഴലിക്കാറ്റ്; കനിവിനായി കേഴുന്ന തീരദേശങ്ങളെ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്‍പ്പെട്ട്, സര്‍ക്കാറിന്റെ കനിവിനായി കേഴുന്ന തീരദേശങ്ങളെ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകാത്ത വിചിത്രമായ സമീപനമാണ് പിണറായി വിജയന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. സമാന സാഹചര്യങ്ങളില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ജനങ്ങളെ ആശ്വസിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ ദുരിതമുണ്ടായി രണ്ടാം ദിവസവും മുഖ്യമന്ത്രി ആ ഭാഗത്ത് സന്ദര്‍ശനം നടത്താത്തത് തീരദേശവാസികളുടെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
ഓഖി ദുരന്തത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ അലമുറയിട്ട് കരയുന്ന കടലിന്റെ മക്കളെ കാണാനും അവര്‍ക്ക് സാന്ത്വനമേകാനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു യു.ഡി.എഫ് നേതാക്കളും ഓടിയെത്തിയിരുന്നു. ഉറ്റവരെ തേടി അലയുന്ന വീട്ടമ്മമാരുടെയും അലമുറയിട്ട് കരയുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെയും വേദനകള്‍ കേട്ട നേതാക്കള്‍, ദുരന്തബാധിതര്‍ക്ക് ആശ്വാസമേകുന്ന സാന്നിധ്യമായി. എന്നിട്ടും ആശ്വാസവാക്കുകളുമായിപോലും മുഖ്യമന്ത്രി എത്താത്തതാണ് തീരദേശവാസികളെ നൊമ്പരപ്പെടുത്തുന്നത്. സെക്രട്ടറിയേറ്റില്‍ നിന്ന് കേവലം അഞ്ച് കി.മീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ എത്താന്‍ കഴിയാത്ത എന്തു തടസ്സമാണ് ഉള്ളതെന്നും തീരദേശവാസികള്‍ ചോദിക്കുന്നു. തീരപ്രദേശത്ത് നിയോഗിച്ചിട്ടുള്ള പൊലീസുകാരോടും മറ്റും ‘നിങ്ങള്‍ടെ മുഖ്യമന്ത്രി എന്താ ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കാത്തത്’ എന്നാണ് മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രനും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും മാത്രമാണ് പൂന്തുറയിലും മറ്റും ആകെ എത്തിയത്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടേക്കും
ഓഖി ചുഴലിക്കാറ്റ് കേരള തീരം വിട്ടെങ്കിലും അതുണ്ടാക്കിയ ദുരിതം വിട്ടകലുന്നില്ല. കേരളത്തിന് പിന്നാലെ ലക്ഷദ്വീപിലും ഓഖി ഉഗ്രപ്രതാപത്തോടെ വീശിയടിച്ചപ്പോള്‍ സമാനകളില്ലാത്ത ദുരന്തമായി മാറി. ഇന്നലെ മാത്രം കേരളത്തില്‍ ഏഴുപേര്‍ മരിച്ചു. ഇതോടെ ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 14 ആയി. കടലില്‍ കുടുങ്ങിയ 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നതോടെ തീരദേശവാസികള്‍ കടുത്ത ആശങ്കയിലായി.
ഇതില്‍ 120 പേരും തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കടലില്‍ പോയവരാണ്. ആലപ്പുഴയില്‍ നിന്ന് അഞ്ചുപേരും കാസര്‍കോട് നിന്നുള്ള ഒരാളെയുമാണ് കണ്ടെത്താനുള്ളത്. കേരളതീരത്ത് അടുത്ത 24 മണിക്കൂറില്‍ 45 മുതല്‍ 65 കി.മീ. വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴക്കും സാധ്യതയുണ്ട്. ലക്ഷദ്വീപില്‍ കാറ്റിന്റെ വേഗം 100 മുതല്‍ 120 കി.മീ. വരെയാകും.
ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. കടലില്‍നിന്ന് അഞ്ച് മത്സ്യത്തൊഴിലാളികളുടെ മൃതദേഹമാണ് ഇന്നലെ ലഭിച്ചത്. ശക്തമായ കാറ്റില്‍ കണ്ണൂര്‍ ആയിക്കര ഫിഷിങ് ഹാര്‍ബറില്‍ ഹൈമാസ്റ്റ് ലൈറ്റ് മറിഞ്ഞുവീണ് പവിത്രന്‍ (50), കൊച്ചി ചെല്ലാനത്ത് വെള്ളക്കെട്ടില്‍ വീണ് റിക്‌സന്‍ (45) എന്നിവരാണ് മരിച്ചത്. കടലില്‍നിന്ന് നാവികസേന കരക്കെത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. നാവികസേനയും കോസ്റ്റ് ഗാര്‍ഡും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 432 പേരെ രക്ഷിച്ചു. കടലില്‍നിന്ന് രക്ഷപ്പെടുത്തിയ 40 പേരെ തിരുവനന്തപുരത്തും കൊച്ചിയിലും എത്തിച്ച് വിവിധ ആസ്പത്രികളിലേക്ക് മാറ്റി.
ഇന്നലെ പുലര്‍ച്ചെ മുതല്‍ വീശിയടിച്ച ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലക്ഷദ്വീപ് തീര്‍ത്തും ഒറ്റപ്പെട്ടു. വാര്‍ത്താ വിനിമയ സംവിധാനം ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എട്ട് ബോട്ടുകള്‍ കവരത്തിക്ക് സമീപം കുടുങ്ങി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവിക സേനയുടെ രണ്ട് കപ്പലുകള്‍ കൂടി ദ്വീപിലെത്തി. ആളപായമൊന്നും ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആദ്യം മിനിക്കോയി, കല്‍പേനി ദ്വീപുകളില്‍ നാശം വിതച്ച കാറ്റ് പിന്നീട് കവരത്തിയില്‍ ആഞ്ഞുവീശി. ഈ മേഖലയില്‍ 140 കി.മീറ്ററില്‍ അധികമാണ് കാറ്റിന്റെ വേഗത. കല്‍പേനി ദ്വീപിലെ ഹെലിപ്പാടും കടല്‍ഭിത്തിയും ഭാഗികമായി കടലെടുത്തു. കനത്ത കാറ്റില്‍ ലൈറ്റ് ഹൗസിനും കേടുപാട് സംഭവിച്ചു. തീരത്ത് കെട്ടിയിട്ടിരുന്ന നിരവധി ബോട്ടുകള്‍ വെള്ളത്തില്‍ മുങ്ങി. വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തീരത്തോടടുത്ത് താമസിക്കുന്നവരെ സമീപത്തെ കോണ്‍ക്രീറ്റ് കെട്ടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മരങ്ങളും തെങ്ങുകളും കടപുഴകി വീണ് റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി. വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ ലക്ഷദ്വീപ് നിവാസികള്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങി. കാലാവസ്ഥ അനുകൂലമാകും വരെ കൊച്ചിയില്‍ തങ്ങണമെന്ന നിര്‍ദേശമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. തിരുവനവന്തപുരത്ത് തീരപ്രദേശത്തിന് 20 നോട്ടിക്കല്‍ മൈല്‍ അകലെ നാലു ദിവസമായി കടലില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ ആകെ അവശതയിലായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഉള്‍ക്കടലില്‍ 30 ഓളം വള്ളങ്ങള്‍ ഒരുമിച്ചു കെട്ടിയിട്ട നിലയില്‍ തെരച്ചില്‍ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതില്‍ നിന്നും ഒരു മത്സ്യത്തൊഴിലാളി പോലും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കരയിലേക്കു വരാന്‍ തയാറായില്ല. വള്ളങ്ങള്‍ ഉപേക്ഷിച്ച് വരാന്‍ തയാറല്ലെന്നാണ് ഇവര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് വള്ളങ്ങളിലേക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, ഇന്ധനം എന്നിവ എത്തിച്ചു കൊടുത്തിട്ടുണ്ട്. ഇന്നലെ മാത്രം 37 പേരെ രക്ഷപ്പെടുത്തി.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര് കൊല്ലപ്പെട്ടു
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്‍ണം ചാര്‍ത്തും വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങള്‍ തകര്‍ക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്
-
india2 days ago
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
-
kerala3 days ago
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി പുതിയ നിയമനം