Connect with us

kerala

ഡ്രൈവിങ് ടെസ്റ്റിൽ കൂട്ടത്തോൽവി 98 പേരിൽ പാസായത് 15 പേര് മാത്രം

കാറിന്റെ ടെസ്റ്റിലാണ് കൂടുതൽ പേരും തോറ്റത്.

Published

on

ദിവസവും 100 മുതൽ 125 പേരെ വരെ ഡ്രൈവിങ് ടെസ്റ്റിൽ വിജയിപ്പിച്ച് ലൈസൻസ് നൽകിയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ‘ഈ മികവ്’ പരിശോധിക്കാൻ നടത്തിയ പരീക്ഷണത്തിൽ കൂട്ടത്തോൽവി. ഈ ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ 98 പേരുടെ ടെസ്റ്റിൽ ആകെ പാസായത് 15 പേരാണ്. കാറിന്റെ ടെസ്റ്റിലാണ് കൂടുതൽ പേരും തോറ്റത്.

ഡ്രൈവിങ് ടെസ്റ്റ് വെറും 2 മിനിറ്റ് കൊണ്ട് നടത്തി പാസാക്കി വിടുന്നുവെന്നും ഇതിന്റെ പേരിൽ വൻതോതിൽ അഴിമതി നടക്കുന്നുവെന്നും പരാതി ഉയർന്നതിനെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണ് ഡ്രൈവിങ് െടസ്റ്റിൽ പരിഷ്കാരം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ദിവസവും 100–125 പേരെ പാസാക്കുന്ന ടെസ്റ്റ് നടത്തുന്ന വിവരം പുറത്തുവന്നത്. ഈ ഉദ്യോഗസ്ഥർ എങ്ങനെയാണ് 2 മിനിറ്റ് കൊണ്ട് ടെസ്റ്റ് നടത്തി പാസാക്കുന്നത് എന്ന് അവർ തന്നെ എല്ലാവരുടെയും മുന്നിൽ കാണിക്കാനായിരുന്നു നിർദേശം.

ഇതിനായി മോട്ടർ വാഹന വകുപ്പിന്റെ മുട്ടത്തറയിലെ ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഇന്നലെ സൂപ്പർ ടെസ്റ്റ് നടത്തി. ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് വരെ ഇന്നലത്തെ ടെസ്റ്റിന് വേണ്ടിവന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി.

ഈ പരസ്യ ടെസ്റ്റിൽ വെട്ടിലായത് ഇന്നലെ ലൈസൻസ് എടുക്കാൻ എത്തിയവരാണ്. കൂടുതൽ ക്യാമറകളും ഉദ്യോഗസ്ഥരും എത്തിയതോടെ പരീക്ഷയ്ക്കെത്തിയ പലരും തോറ്റു. പരീക്ഷ പ്രയാസമായിരുന്നുവെന്നും ഇൻഡിക്കേറ്റർ ഇടാൻ അൽപം താമസിച്ചതിന്റെ പേരിൽ പോലും തോറ്റെന്നും പലരും പറഞ്ഞു. ഇത്തരം സൂപ്പർ ടെസ്റ്റാണ് നടക്കുന്നതെന്നറിഞ്ഞ് 22 പേർ ടെസ്റ്റിനു വന്നില്ല.

ഓരോ ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനുമായി ഉദ്യോഗസ്ഥർ എത്ര സമയമെടുത്തു എന്നു നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. സൂപ്പർ ടെസ്റ്റിനു ശേഷം പ്രത്യേക സംഘം മന്ത്രിക്ക് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. എന്നാൽ, ഉദ്യോഗസ്ഥരെ ശിക്ഷിക്കാനല്ല സൂപ്പർ ടെസ്റ്റ് എന്നാണു മോട്ടർ വാഹന വകുപ്പിന്റെ വിശദീകരണം. എല്ലാ ചട്ടങ്ങളും പാലിച്ച് ഈ ഉദ്യോഗസ്ഥർക്ക് എത്ര ടെസ്റ്റ് നടത്താനാകുമെന്ന് കണ്ടെത്തുകയാണു ലക്ഷ്യം.

india

50 മീറ്റർ അകലെയുണ്ട് ട്രക്ക്, പക്ഷേ… മനുഷ്യ സാന്നിധ്യം ഇപ്പോഴും കണ്ടെത്തിയില്ല ഷിരൂരിൽ രാത്രിയും തിരച്ചിൽ തുടരുന്നു

നാളെയോടെ പരിശോധന ഫലം കാണുമെന്നു അധികൃതര്‍ കരുതുന്നു.

Published

on

കര്‍ണാടകയിലെ ഷിരൂരില്‍ രാത്രിയും ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നു. കരയില്‍ നിന്നു ചുരുങ്ങിയത് 50 മീറ്ററും അടുത്തും ട്രക്കിന്റെ മുകള്‍ ഭാഗം 5 മീറ്റര്‍ താഴെയുമാണ് നിലവില്‍ സ്‌പോട്ട്. ട്രക്ക് ഏതാണ്ട് 10 മീറ്റര്‍ അടിയിലാണുള്ളത്. പ്രതികൂലമായ കാലാവസ്ഥയും പുഴയുടെ ശക്തമായ അടിയൊഴിക്കും രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വെല്ലുവിളി തീര്‍ക്കുന്നു. നാളെയോടെ പരിശോധന ഫലം കാണുമെന്നു അധികൃതര്‍ കരുതുന്നു.

ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നു. അവസാനം നടത്തിയ ഡ്രോണ്‍ പരിശോധനയിലും മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വാഹനം കണ്ടെത്തിയെങ്കിലും അര്‍ജുന്‍ അതിനകത്തുണ്ടെന്നു പറയനാവില്ല. അര്‍ജുനൊപ്പം മറ്റ് രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. അവരെ കണ്ടെത്താനായി ചളി നീക്കി പരിശോധിക്കുന്നു. 24 മണിക്കൂറും ശ്രമം തുടരുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ. മേജര്‍ ഇന്ദ്രബാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോര്‍ട്ട് പ്രാകരം മൂന്നിടങ്ങളില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്നില്‍ നിന്നും കൂടുതല്‍ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയില്‍ നിന്ന് വ്യക്തമാകുന്ന സി?ഗ്‌നല്‍ പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അവിടേക്ക് നീന്തിയെത്തുകയെന്ന വഴിയാണ് മുന്നിലുള്ളത്.

എന്നാല്‍ പുഴയുടെ അടിയൊഴുക്ക് ശക്തമാണ് നിലവില്‍ അടിയൊഴുക്ക് ആറ് നോട്ട്‌സ് വരെയാണ്. മേജര്‍ ഇന്ദ്രബാലന്‍ പറഞ്ഞതനുസരിച്ച് മുങ്ങല്‍ വിദഗ്ധര്‍ക്ക് മൂന്ന് നോട്ട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാന്‍ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം. കൂടുതല്‍ പേരുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധിക്കുകയില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

Continue Reading

kerala

യൂത്ത് ലീഗ് ദിനത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ചായ മേശ പദ്ധതിയുമായി യൂത്ത് ലീഗ്

യൂത്ത് ലീഗ് ദിനാചരണത്തില്‍ സംസ്ഥാനത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കു വേണ്ടി ചായ മേശ പദ്ധതി നടത്തും.

Published

on

കോഴിക്കോട് : ഭാഷ സമര അനുസ്മരണ ദിനമായ, ജൂലൈ 30, യൂത്ത് ലീഗ് ദിനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ‘ചായമേശ’ എന്ന വ്യത്യസ്തമായ ഒരു പദ്ധതിക്ക് തുടക്കമിടുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.

സംഘടന – സമുദായം – സമൂഹം എന്ന പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന യുവജാഗരണ്‍ കാമ്പയിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും എത്തുന്ന രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ചായയും സ്‌നാക്‌സും നല്‍കുന്ന പദ്ധതിയാണ് ചായമേശ. യൂത്ത് ലീഗ് ദിനാചരണത്തില്‍ സംസ്ഥാനത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കു വേണ്ടി ചായ മേശ പദ്ധതി നടത്തും.

മണ്ഡലം കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ അതത് പഞ്ചായത്ത്/മുന്‍സിപ്പല്‍ കമ്മിറ്റികളാണ് പദ്ധതിക്ക് നേതൃത്വം നല്‍കേണ്ടതെന്ന് നേതാക്കള്‍ അറിയിച്ചു. പദ്ധതി വിജയകരമാക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.

ചായ മേശ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 29ന് തിങ്കളാഴ്ച വൈകീട്ട് 3.30ന് മലപ്പുറം മൊറയൂർ ഫാമിലി ഹെൽത്ത് സെന്ററിൽ വെച്ച് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

Continue Reading

gulf

‘ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽതന്നെ തിരിച്ചിറക്കി

സാഹസികമായാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്.

Published

on

യന്ത്ര തകരാർ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. പറന്നുയര്‍ന്ന് ഒരുമണിക്കൂറിനു ശേഷമാണ് വിമാനം ജിദ്ദയിൽ തിരിച്ചിറക്കിയത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് 036 വിമാനമാണ് യന്ത്രതകരാർ മൂലം തിരിച്ചിറക്കിയത്. സാഹസികമായാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്.

രാവിലെ 9.45-ന് പോകേണ്ടിയിരുന്ന വിമാനം ഒരുമണിക്കൂറോളം വൈകി 10.40-നാണ് പുറപ്പെട്ടത്. 11.30-ഓടെ എഞ്ചിന്‍ തകരാര്‍ കാരണം ജിദ്ദയിൽ തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയർന്ന സമയത്ത് എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വിമാനത്തിൻ്റെ ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും പുക ഉയർന്നെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു.
വിമാനത്തിന്റെ തകരാർ ഒന്നര മണിക്കൂറിനുള്ളിൽ പരിഹരിച്ചാല്‍ യാത്രക്കാരെ ഇതേ വിമാനത്തിൽ തന്നെ കൊണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ യന്ത്രത്തിന്റെ തകരാർ പരി​ഹരിക്കാൻ സാധിച്ചിട്ടില്ല. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി ലോഞ്ചിലേക്ക് മാറ്റുകയായിരുന്നു.

Continue Reading

Trending