ബ്രൂവറികള്‍ അനുവദിച്ചതില്‍ അഴിമതി ആവര്‍ത്തിച്ച് എക്‌സൈസ് മന്ത്രിയോട് 10 ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പെവിടെ? ഉണ്ടെങ്കില്‍ പരസ്യപ്പെടുത്താത്തെന്ത്? മദ്യനയത്തില്‍ ബ്രൂവറിയുടെ കാര്യമുണ്ടോ? അനുമതി നല്‍കിയ ജില്ലയിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷനേതാവ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുവരെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയോ എക്‌സൈസ് മന്ത്രിയോ മറുപടി നല്‍കിയിട്ടില്ലെന്നും ചോദ്യങ്ങള്‍ കത്തായി എക്‌സൈസ് മന്ത്രിക്ക് നല്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച മൂന്നു ബ്രൂവെറികളില്‍ ആദ്യം അനുമതി നല്‍കിയത് അവസാനം കിട്ടിയ അപേക്ഷയ്‌ക്കെന്നു രേഖകള്‍. 2017 ല്‍ മൂന്നു അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണനയ്‌ക്കെത്തിയെങ്കിലും 2018 ല്‍പരിഗണനയ്‌ക്കെത്തിയ കെ.എസ്. ബ്രൂവെറീസിനാണ് ആദ്യം അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. കണ്ണൂരിലെ വാരത്തുള്ള ശ്രീധരന്‍ ബ്രുവറിസിന്റെ മാര്‍ച്ചിലുള്ള അപേക്ഷയില്‍ മൂന്നു മാസത്തിനുള്ളില്‍ തന്നെ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു
ാേ