കോട്ടയം: കര്‍ഷകരോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടാണെന്ന കെ.എം മാണിയുടെ നിലപാട് പി.ജെ ജോസഫ് തിരുത്തി. കേരള കോണ്‍ഗ്രസ് മുഖമാസികയായ പ്രതിച്ഛായയില്‍ വന്ന മാണിയുടെ ലേഖനത്തിനെതിരെയാണ് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ കൂടിയായ പി.ജെ ജോസഫ് രംഗത്തുവന്നത്. നിലവില്‍ കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടില്ലെന്നാണ് പി.ജെ ജോസഫ് പ്രതികരിച്ചത്.

പ്രതിച്ഛായയില്‍ പ്രസിദ്ധീകരിച്ചത് പാര്‍ട്ടിയുടെ നയമല്ല. പകരം കെ.എം മാണിയുടെ അഭിമുഖമാണ് പ്രതിച്ഛായ പ്രസിദ്ധീകരിച്ചത്. ഇതിലാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചതെന്നും പി.ജെ ജോസഫ് പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.