ഗാസ: ഫലസ്തീന്‍ പ്രധാനമന്ത്രി റാമി അബ്ദുള്ളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പ്രധാനമന്ത്രിയും സംഘവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഗാസാ മുനമ്പ് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഹമാസിന് സ്വാധീനമുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. ഹമാസാണ് ആക്രമണത്തിന് പിന്നിലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആരോപിച്ചു. അതേസമം ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഹമാസ് അധികൃതര്‍ പറഞ്ഞു.