അമേരിക്കയിലെ അംബാസഡറെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു. ജറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചതാണിത്. കൂടിയാലോചനകള്‍ക്കായി അംബാസഡര്‍ ഹുസ്സാം സൊംലേതിനെ ഫലസ്തീന്‍ വിദേശ കാര്യമന്ത്രി റിയാദ് മാലികി തിരിച്ചു വിളിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സി വഫയെ ഉദ്ധരിച്ചാണ് വാര്‍ത്ത.
ട്രപിന്റെ നടപടിയുടെ പാശ്ചാത്തലത്തില്‍ അമേരിക്കയുടെ ഒരു സമാധാന പദ്ധതിയും അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. ഫത്ഹ് പ്രസ്ഥാനത്തിന്റെ 53ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജറൂസലേം ഫലസ്തീന്റെ ശാശ്വത തലസ്ഥാനമാണെന്ന് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രഖ്യാപനം പിന്‍വലിക്കാന്‍ ഐക്യരാഷ്ട്ര സഭ പൊതുസഭ ഏതാനും ദിവസം മുമ്പ് പ്രമേയം പാസാക്കിയിരുന്നു.
Be the first to write a comment.