യുറോപ്പില്‍ താമസിച്ചു വരുന്ന ആയിരക്കണക്കായ ഫലസ്തതീനികളില്‍ ഹോളണ്ടില്‍ ഒത്തു ചേരുന്നു. വര്‍ഷാവര്‍ഷം നടക്കാറുള്ള ഫലസ്തീനി സംഗമത്തിന് ഇത്തവണ ഒരുപാട് പ്രത്യേകതകളുണ്ട്.

തകര്‍ക്കാനാവാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ നൂറു വര്‍ഷങ്ങള്‍ എന്നതാണ് ഇത്തവണത്തെ മുദ്രാവാഖ്യം.

16ാം വര്‍ഷത്തിലേക്ക് കടക്കുന്നഫലസ്തീനി സംഗമത്തിന്റെ ഇത്തവണത്തെ കൂടിച്ചേരലിന് ഒരുപാട് പ്രത്യേകതളുണ്ട. ഫലസ്തീനികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ സംഗമം ചര്‍ച്ച ചെയ്യുന്നുണ്ട്. കൂടുതല്‍ സങ്കീര്‍ണ്ണമായി കൊണ്ാടിരിക്കുന്ന ഫലസ്തീനിലെ രാഷ്ട്രീയ സാഹചര്യത്തിനിടയിലും എങ്ങനെ സ്വരാജ്യത്തേക്ക് മടങ്ങാമെന്നതും ലോകത്തെമ്പാടുമുള്ള ഫലസ്തീനികളുടെ സുരക്ഷ ഉറപ്പാക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ സംഗമം ചര്‍ച്ച ചെയ്യുന്നുണ്ട്.