local

പാണ്ടിക്കാട് UDF സമ്മേളനം: കെ.സി. വേണുഗോപാൽ എം.പി. ഷാഹിന നിയാസിനെ ആദരിച്ചു

By webdesk18

December 09, 2025

പാണ്ടിക്കാട് പഞ്ചായത്തിൽ udf സമ്മേളനത്തിൽ എത്തിയ ശ്രി: കെ.സി.വേണുഗോപാൽ എം.പി ആനക്കയം ജില്ലാ ഡിവിഷൻ സ്ഥാനാർഥി ഷാഹിന നിയസിക്ക് ഷ്വാൾ അണിയിക്കുന്നു. ​മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രാധാന്യമുള്ള പാണ്ടിക്കാട് പഞ്ചായത്തിൽ നടന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ (UDF) സമ്മേളനം ശ്രദ്ധേയമായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതായിരുന്നു ഈ പരിപാടി. ​കെ.സി. വേണുഗോപാൽ എം.പി. എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും രാജ്യസഭാ എം.പി.യുമായ ശ്രീ. കെ.സി. വേണുഗോപാൽ സമ്മേളനത്തിൽ പങ്കെടുത്തത് പ്രവർത്തകരിൽ ആവേശം വർദ്ധിപ്പിച്ചു. യു.ഡി.എഫ്. നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്ത സമ്മേളനം തിരഞ്ഞെടുപ്പ് രംഗത്തെ സജീവ ചർച്ചാവിഷയമായി.

മലപ്പുറം ജില്ലാ പഞ്ചായത്ത് ആനക്കയം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ഷാഹിന നിയാസിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം മണ്ണാർമലയിൽ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യുന്നു.സ്ഥാനാർഥിയെ പി.കെ. കുഞ്ഞാലികുട്ടി ഷ്വാൾ അണിയിച്ചു സ്വീകരിച്ചു.