പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പോലീസാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീയെ അപമാനിക്കുന്ന വിധത്തില്‍ ബലപ്രയോഗം, ലൈംഗിക താല്‍പര്യത്തോടെ കടന്നുപിടിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സോളാര്‍ കേസ് പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന കേസില്‍ അന്വേഷണസംഘം പരാതിക്കാരിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് പുതിയ കേസ് എടുത്തിട്ടുള്ളത്. പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ മുറിയില്‍ വിളിച്ചുവരുത്തി പിസി ജോര്‍ജ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. അശ്ലീലസന്ദേശം അയച്ചതായും പരാതിയില്‍ പറയുന്നു.