കണ്ണൂര്‍ ജില്ലാ കോടതി വളപ്പില്‍ സ്‌ഫോടനം. ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. പരിസരം വൃത്തിയാക്കിയശേഷം ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായത്.

സ്ഥലത്ത് ഡോഗ് സക്വാഡ് പരിശോധന നടത്തി. വലിയ ശബ്ദം ഉണ്ടായെങ്കിലും ബോംബ് സ്‌ഫോടനമല്ലെന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരിക്കില്ല.

പഴയ ട്യൂബ് ലൈറ്റുകള്‍ പൊട്ടിത്തെറിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. രാവിലെ തിരക്കേറിയ സമയത്ത് വലിയ ശബ്ദമുണ്ടായത് ചെറിയ രീതിയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.