അറസ്റ്റിലായ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യപേക്ഷ ഡല്‍ഹി പാട്യാല ഹൗസ് കോടതി തള്ളി. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

നാല് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തില്‍ സുബൈര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം ഇദ്ദേഹത്തിനെതിരെ പുതിയ ചാര്‍ജ്ജുകള്‍ ഡല്‍ഹി പോലീസ് ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പുതുതായി ചുമത്തിയത്.

ക്രിമിനല്‍ ഗൂഢാലോചന എഫ്‌ഐആറില്‍ ചേര്‍ത്തതോടെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിനായി ഇഡിക്കും ഇടപെടാം. 2018ല്‍ നടത്തിയ ട്വിറ്റ് മതസ്പര്‍ദ്ദയുണ്ടാക്കി എന്ന് ആരോപിച്ചാണ് മുഹമ്മദ് സുബൈറിനെ കഴിഞ്ഞ ജൂണ്‍ 27ന് അറസ്റ്റ് ചെയ്തത്.