തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലക്കം മറിഞ്ഞ് പി.സി ജോര്‍ജ്ജ് എംഎല്‍എ.

ആക്രമിക്കപ്പെട്ട നടിക്കെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം. കേസില്‍ അന്വേഷണ സംഘത്തിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയത്. അല്ലാതെ നടിയുടെ മാന്യതയല്ല താന്‍ ചൂണ്ടിക്കാട്ടിയതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടി രണ്ടാം ദിവസം എങ്ങനെ ജോലി ചെയ്യുമെന്നാണ് പി.സി ജോര്‍ജ്ജ് നടത്തിയ വിവാദ പരാമര്‍ശം.

നിര്‍ഭയ എന്ന സഹോദരിയെ ഏഴോളം നരാധമന്മാര്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനു സമാനമാണ് നടിക്കു നേരെയുള്ള ആക്രമണമെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

ഈ അവസരത്തിലാണ് താന്‍ നിര്‍ഭയയെ പോലെ ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടി എങ്ങനെ അടുത്ത ദിവസം തന്നെ ജോലിക്കു വന്നുവെന്നാണ് താന്‍ ചോദിച്ചതെന്നു പി.സി ജോര്‍ജ്ജ് വിശദീകരിച്ചു.

ഫേസ്ബുക്ക് അപ്‌ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം വിശദീകരിച്ചത്. ഗൂഢാലോചന കേസില്‍ പ്രതിപട്ടികയിലുള്ള നടന്‍ ദിലീപിനെ അനുകൂലിച്ച് പി.സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു.

Watch Video: