kerala
പെരിന്തല്‍മണ്ണയിലെ വോട്ടുപെട്ടി കാണാതായത് സിപിഎം ഗൂഡാലോചനയുടെ ഭാഗം: പി. കെ ഫിറോസ്
അസാധുവായ വോട്ടുകള്‍ എണ്ണിയാലും ജയിക്കാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് വോട്ടുകളില്‍ കൃത്രിമം കാണിക്കാനുള്ള ഗൂഢശ്രമം സിപിഎം നടത്തിയത്.
കോഴിക്കോട്: പെരിന്തല്‍മണ്ണയിലെ മുസ്‌ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി നല്‍കിയ പരാതിന്മേല്‍ കോടതിയില്‍ ഹാജരാക്കാന്‍ പറഞ്ഞ പരാമര്‍ശിക്കപ്പെട്ട അസാധുവായ വോട്ടുകള്‍ സൂക്ഷിച്ച പെട്ടികളില്‍ നിന്ന് ഒന്നുമാത്രം സ്‌ട്രോങ്ങ് റൂമില്‍ നിന്ന് മാറി കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുകയും അതിലെ സീലുകള്‍ അടര്‍ത്തി കൃത്രിമത്വം നടത്തിയതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള സിപിഎം ഗൂഡാലോചനയുടെ ഫലമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പ്രസ്താവിച്ചു.
ഇടത് സ്ഥാനാര്‍ഥി തന്റെ സാമ്പത്തിക ശക്തിയും മറ്റു നുണപ്രചാരങ്ങളുമായി തെരഞ്ഞെടുപ്പ് ജയിക്കാന്‍ എല്ലാവിധ അധാര്‍മ്മിക മാര്‍ഗ്ഗങ്ങളും അവലംബിച്ചുവെങ്കിലും അതൊന്നും വിലപോയില്ലെന്നു മാത്രമല്ല നജീബ് കാന്തപുരത്തെ തങ്ങളുടെ പ്രതിനിധിയായി പെരിന്തല്‍മണ്ണയിലെ ജനങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തു. അസാധുവായ വോട്ടുകള്‍ എണ്ണിയാലും ജയിക്കാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് വോട്ടുകളില്‍ കൃത്രിമം കാണിക്കാനുള്ള ഗൂഢശ്രമം സിപിഎം നടത്തിയത്.
ജനവിധിയെഴുതി അവിടുത്തുകാര്‍ എംഎല്‍എയായി തെരഞ്ഞെടുത്ത ആളെ അംഗീകരിക്കുന്നതിനു പകരം അതട്ടിമറിക്കാനായി നിയമവിരുദ്ധ നടപടികളിലേര്‍പ്പെട്ട ഇടത് സ്ഥാനാര്‍ഥി ചെയ്ത കാര്യങ്ങള്‍ ഏറ്റുപറഞ്ഞു ഈ ഗൂഢശ്രമത്തില്‍ നിന്ന് പിന്തിരിയുകയാണ് വേണ്ടതെന്നും പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
