കൊച്ചി : രാജ്യത്ത് തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധന വില കൂടി. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. ആറ് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 45 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് ഉയര്‍ന്നത്.

സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90 രൂപ 2 പൈസയാണ്. ഇടുക്കി ജില്ലയില്‍ ചിലയിടങ്ങളില്‍ 90 രൂപ 18 പൈസയാണ് പെട്രോളിന് വില. എറണാകുളത്ത് പെട്രോള്‍ ലിറ്ററിന് 88 രൂപ 60 പൈസയും ഡീസലിന് 83 രൂപ 40 പൈസയുമാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 84 രൂപയ്ക്ക് മുകളിലാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നതും ഇന്ധനവില വര്‍ദ്ധനവിന് കാരണമാണ്.